
News Now
കരാറ: ആദ്യ പിങ്ക് ബോള് ടെസ്റ്റിന് ഇറങ്ങി ഇന്ത്യയുടെ വനിതാ ടീം. ഓസ്ട്രേലിയക്കെതിരെ ക്യൂന്സ് ലാന്ഡില് തങ്ങളുടെ ആദ്യ രാത്രി പകല് ടെസ്റ്റ് കളിക്കുന്ന ഇന്ത്യന് സംഘത്തിന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു.
ഇന്ത്യയുടെ എതിരാളികളായ ഓസ്ട്രേലിയയാവട്ടെ 2017ല് രാത്രി പകല് ടെസ്റ്റില് കളിച്ചതിന്റെ അനുഭവസമ്പത്തിലാണ് എത്തുന്നത്. ഏഴ് വര്ഷത്തിന് ശേഷം ഈ കഴിഞ്ഞ ജൂണിലാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇത്. 2006ലാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവസാനമായി ടെസ്റ്റ് കളിച്ചത്.
പിങ്ക് ബോള് ടെസ്റ്റില് പച്ചപ്പ് നിറഞ്ഞ വിക്കറ്റില് ഓസ്ട്രേലിയന് പേസ് ആക്രമണത്തെ മറികടക്കുക ഇന്ത്യക്ക് പ്രയാസമാണ്. എന്നാല് ഇന്ത്യക്ക് പ്രതീക്ഷ നല്കുന്ന തുടക്കമാണ് ഓപ്പണര്മാര് നല്കിയത്. ഇന്ത്യന് സ്കോര് എട്ട് ഓവറില് 37ലേക്ക് എത്തിയപ്പോള് അതില് 33 റണ്സും സ്കോര് ചെയ്തത് സ്മൃതി മന്ദാന ആണ്. 28 പന്തില് നിന്ന് ഏഴ് ബൗണ്ടറികളോടെ 33 റണ്സ് എടുത്ത് നില്ക്കുകയാണ് ഇപ്പോള് മന്ദാന.
It is a red-letter day in Indian Cricket as @bcciwomen take on @CricketAus in the historic day-night pink-ball Test. The ODI series was an engrossing affair and with the series currently at 4-2 points, this Test will be as exciting. Good luck, #TeamIndia https://t.co/qNSZ46LZ0X
â Jay Shah (@JayShah) September 30, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







