
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയതിന് പിന്നാലെ താന്‍ ഇന്‍സ്റ്റഗ്രാം ബയോ തിരുത്തിയെന്ന വിധമുള്ള വാര്‍ത്തകള്‍ തള്ളി പെലെ. ട്വിറ്ററിലൂടെയാണ് പെലെയുടെ പ്രതികരണം.
എന്റെ റെക്കോര്‍ഡുകള്‍ മറികടന്ന ഈ വമ്പന്‍ താരങ്ങളുടെ പ്രഭാവം കുറയ്ക്കുന്നതിന് വേണ്ടി ഇന്‍സ്റ്റഗ്രാം ബയോ മാറ്റിയെന്നാണ് എനിക്ക് എതിരെ മധ്യമങ്ങള്‍ ഉന്നയിച്ച ആരോപണം. ഞാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോള്‍ മുതലുള്ള ബയോ ആണ് അത്. അവരുടെ വലിയ നേട്ടങ്ങളില്‍ നിന്നും ഇതൊന്നും ശ്രദ്ധ തിരിക്കാന്‍ പാടില്ല, ട്വിറ്ററില്‍ പെലെ കുറിച്ചു.
ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് മറികടന്നതിന് പിന്നാലെ സാന്റോസിന് വേണ്ടി പെലെ 643ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ക്ലബിനും ദേശിയ ടീമിനും വേണ്ടി 757 ഗോളുകള്‍ നേടി ക്രിസ്റ്റിയാനോ പെലെയുള്ള റെക്കോര്‍ഡ് മറികടന്നപ്പോള്‍ പെലെ ഇന്‍സ്റ്റഗ്രാം ബയോ മാറ്റിയെന്നാണ് വാര്‍ത്തകള്‍ വന്നത്.
ഇന്‍സ്റ്റഗ്രാം ബയോയില്‍ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന് എന്ന് പറഞ്ഞ് 1283 ഗോളുകളാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളും മറ്റ് അവകാശവാദങ്ങളുമെല്ലാം തള്ളിയാണ് ഇപ്പോള്‍ പെലെയുടെ വാക്കുകള്‍ വരുന്നത്.
Eu fui acusado por parte da imprensa de ter mudado a bio do meu Instagram, para ofuscar essas grandes estrelas que estão quebrando meus recordes. O texto da bio sempre foi o mesmo, desde que entrei na plataforma. Nada disso deveria nos distrair das suas conquistas incrÃveis.
â Pelé (@Pele) January 6, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


