
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ചെന്നൈ: പരിക്കിനെ തുടര്ന്നു ന്യൂസിലന്ഡ് ഓപ്പണറും ചെന്നൈ സൂപ്പര് കിങ്സ് താരവുമായ ഡെവോണ് കോണ്വെ ഐപിഎല്ലില് നിന്നു പുറത്ത്. പരിക്കേറ്റ് നേരത്തെ പുറത്തായ താരം ഐപിഎല്ലില് രണ്ടാം ഘട്ടത്തില് ടീമിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല് പരിക്കിനെ തുടര്ന്നു ശസ്ത്രക്രിയ പൂര്ത്തിയാക്കി താരം വിശ്രമത്തിലാണ്.
ഇതോടെ സിഎസ്കെ കോണ്വെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പേസര് റിച്ചാര്ഡ് ഗ്ലീസനാണ് താരത്തിനു പകരം സിഎസ്കെയില് എത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഗ്ലീസന് ടീമിന്റെ ഭാഗമാകുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
കൈവിരലിനേറ്റ പരിക്കിനെ തുടര്ന്നു താരം ഐപിഎല്ലിന്റെ പുതിയ സീസണ് തുടങ്ങുന്നതിനു തൊട്ടുമുന്പ് പിന്മാറിയിരുന്നു. പകുതിയോടെ ഐപിഎല്ലില് തിരിച്ചെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല് താരം ഇത്തവണ കളിക്കാനില്ലെന്നു തീരുമാനിക്കുകയായിരുന്നു. ടി20 ലോകകപ്പ് നടക്കാനിരിക്കെ കൂടിയാണ് താരത്തിന്റെ തീരുമാനം.
ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളില് നിന്നു 9 വിക്കറ്റുകള് താരം നേടി. 90 ടി20 മത്സരങ്ങളില് നിന്നു 101 വിക്കറ്റുകളും താരത്തിനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




