ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വമ്പന്‍ ജയം

ipl cricket
ഔട്ടായി നിരാശനായി മടങ്ങുന്ന ഡല്‍ഹി നായകന്‍ ഋഷഭ് പന്ത്Source by : പിടിഐ
Last Updated :4 April 2024, 7:30 am IST

News Now

വിശാഖപട്ടണം: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 106 റണ്‍സിന്റെ വമ്പന്‍ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.

വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും കൊല്‍ക്കത്ത താരങ്ങളുടെ സര്‍വാധിപത്യമാണ് വിശാഖപട്ടണത്ത് കണ്ടത്.

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഋഷഭ് പന്ത് (55), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (54) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അതു മതിയായില്ല. പന്ത് 25 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതമാണ് അര്‍ധ ശതകത്തിലെത്തിയത്. സ്റ്റബ്‌സ് 32 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തി. 18 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 10 റണ്‍സെടുത്ത പൃഥ്വി ഷ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളം അടക്കി വാണ സുനില്‍ നരെയ്‌ന്റെ ഇന്നിങ്സാണ് കൊല്‍ക്കത്തയെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. 39 പന്തുകള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം അംഗൃഷ് രഘുവംശി 54 റണ്‍സെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫില്‍ സാള്‍ട്ട് - നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് ഇരുവരും 60 റണ്‍സ് ചേര്‍ത്തു. നാലാം ഓവര്‍ എറിയാനെത്തിയ വെറ്ററന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മയാണ് സുനില്‍ നരെയ്‌ന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. മൂന്ന് സിക്സറും രണ്ടു ബൗണ്ടറിയുമടക്കം 26 റണ്‍സാണ് ഒരൊറ്റ ഓവറില്‍ നരേന്‍ അടിച്ചെടുത്തത്. 12 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത സാള്‍ട്ടിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

13ാം ഓവറില്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ഋഷഭ് പന്തിന് പിടികൊടുത്ത് നരെയ്ന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 164 റണ്‍സിലെത്തിയിരുന്നു. തൊട്ടുപിന്നാലെ രഘുവന്‍ശിയും മടങ്ങിയെങ്കിലും ആഞ്ഞടിച്ച ആന്ദ്രേ റസ്സലും റിങ്കു സിങും സ്‌കോര്‍ നിരക്കുയര്‍ത്തി. റസ്സല്‍ 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി.

നോര്‍ക്യെ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് റിങ്കു സിങും ഈ വെടിക്കെട്ടില്‍ പങ്കാളിയായി. എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 26 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ക്യെ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates