സ്ഥിരതയും ആത്മവിശ്വാസവും! മുംബൈ- ഗുജറാത്ത് നേര്‍ക്കുനേര്‍, കാണാം വാംഖഡെ ത്രില്ലര്‍

പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളുടെ ആവേശപ്പോരാട്ടം

IPL 2025- Mumbai Indians are set to take on Gujarat Titans
ശുഭ്മാൻ ​ഗില്ലും രോഹിത് ശർമയുംഎക്സ്
Edited by :renjith.k
Last Updated :6 മേയ് 2025, 12:57 pm IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് തീ പാറും പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ ടീമുകള്‍ നേര്‍ക്കുനേര്‍. തുടക്കത്തിലെ മോശം പ്രകടനത്തില്‍ നിന്നു മുക്തരായി തുടരെ ആറ് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുന്ന മുംബൈ കത്തും ആത്മവിശ്വാസത്തില്‍. ഗുജറാത്തും സമാന മികവില്‍ തന്നെ എന്നതാണ് കളിയെ ആവേശകരമാക്കുന്നത്.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുംബൈയും നാലാം സ്ഥാനത്ത് ഗുജറാത്തുമുണ്ട്. ഇരുവര്‍ക്കും 14 പോയിന്റുകള്‍ വീതം. ജയിച്ചാല്‍ ഒരു ടീമിനു പ്ലേ ഓഫിന്റെ തൊട്ടരികിലെത്താം.

ടീമെന്ന നിലയില്‍ മികച്ച ഒത്തൊരുമയിലേക്ക് എത്തിയതാണ് മുംബൈയുടെ മികവിന്റെ ഹൈലൈറ്റ്. ഗുജറാത്തും സ്ഥിരതയുള്ള പ്രകടനത്തിനു പേര് കേട്ടവര്‍.

മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഓപ്പണര്‍ സായ് സുദര്‍ശന്‍, മൂന്നാം സ്ഥാനത്തിറങ്ങുന്ന ജോസ് ബട്‌ലര്‍ എന്നിവരുടെ മിന്നും ഫോമാണ് ഗുജറാത്തിന്റെ കരുത്ത്. മൂവരും 5 വീതം അര്‍ധ സെഞ്ച്വറികളാണ് സീസണില്‍ നേടിയത്.

മുംബൈ നിരയില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങളും ഫോമില്‍. ജസ്പ്രിത് ബുംറയടക്കമുള്ള ബൗളര്‍മാരുടെ സാന്നിധ്യവും അവരെ കരുത്തരായി നിര്‍ത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now