
News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

ചെന്നൈ: ഐപിഎല്ലില്‍ തുടരെ രണ്ടാം മത്സരവും തോറ്റ് മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. സ്വന്തം തട്ടകത്തില്‍ സിഎസ്കെ പഞ്ചാബ് കിങ്സിനോട് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് സ്വന്തമാക്കിയത്. പഞ്ചാബ് 18.4 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സടിച്ച് തുടരെ രണ്ടാം ജയം സ്വന്തമാക്കി.
ചെന്നൈ മുന്നില്‍ വച്ച 210 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി പ്രിയാംശ് ആര്യ മിന്നല്‍ തുടക്കം നല്കി. താരം വെറും 11 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 39 റണ്‍സ് വാരി മടങ്ങുമ്പോള്‍ പഞ്ചാബ് സ്കോര്‍ 4.2 ഓവറില്‍ 61 റണ്‍സിലെത്തിയിരുന്നു.
സഹ ഓപ്പണര്‍ പ്രഭ്സിമ്രാന് സിങ്, കഴിഞ്ഞ കളിയിലെ വിജയ ശില്പി കൂപ്പര്‍ കോണോലി, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിങ് മികവും പഞ്ചാബിനു തുടരെ രണ്ടാം ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ശ്രേയസ് അര്‍ധ സെഞ്ച്വറി നേടി ഇന്നിങ്സിന്റെ നട്ടെല്ലായി.
ശ്രേയസ് 29 പന്തില്‍ 3 സിക്സും 4 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. പ്രഭ്സിമ്രാന് 34 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടി. കൂപ്പര്‍ കോണോലി 22 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.
കളി ജയിക്കുമ്പോള്‍ ശശാങ്ക് സിങും മാര്‍ക്കസ് സ്റ്റോയിനിസുമായിരുന്നു ക്രീസില്‍. ശശാങ്ക് 14 റണ്‍സും സ്റ്റോയിനിസ് 9 റണ്‍സും നേടി. സിഎസ്കെയ്ക്കായി മാറ്റ് ഹെന്റി, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആയുഷ് മാത്രെയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. താരം 43 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം 73 റണ്‍സ് വാരി.
ശിവം ദുബെ, സര്‍ഫറാസ് ഖാന് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ശിവം ദുബെ 27 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 45 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സര്‍ഫറാസ് ഖാന് 12 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 32 റണ്‍സെടുത്തും നിര്‍ണായക സംഭാവന നല്കി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 28 റണ്‍സെടുത്തു.
പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് രണ്ട് വിക്കറ്റെടുത്തു. സേവ്യര്‍ ബാര്ട്ലെറ്റ്, മാര്‍ക്കോ യാന്സന്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്കായി തുടരെ രണ്ടാം പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണു തിളങ്ങാനായില്ല. ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്സിമ്രാന് ക്യാച്ചെടുത്തു മടക്കുകയായിരുന്നു. സേവ്യര്‍ ബാര്‍ട്ലെറ്റിനാണ് വിക്കറ്റ്.
സ്കോര്‍ 14ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ഒരു ഫോറടിച്ച് ആത്മവിശ്വാസത്തോടെ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ മടക്കം.
Summary
IPL 2026: punjab kings have absolutely hammered chennai super kings at the MA Chidambaram Stadium
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





