
മിച്ചല്‍ സ്റ്റാര്‍ക്ക് വരും... പക്ഷേ, ഡല്‍ഹി ഇനിയും കാത്തിരിക്കണം
പരിക്കേറ്റ് വിശ്രമത്തിലാണ് ഓസീസ് പേസര്‍

ന്യൂഡല്‍ഹി: പരിക്കേറ്റ് വിശ്രമിക്കുന്ന ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സേവനം ലഭിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇനിയും കാത്തിരിക്കണം. ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ക്കു ശേഷമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം.
ഈ മാസം 20ഓടെയായിരിക്കും ഐപിഎല്ലിലേക്കുള്ള സ്റ്റാര്‍ക്കിന്റെ തിരിച്ചു വരവ്. അതിനു മുന്‍പ് ഡല്‍ഹി മൂന്ന് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. നാളെ ഗുജറാത്ത് ടൈറ്റന്‍സുമായും 11നു ചെന്നൈ സൂപ്പര്‍ കിങ്സുമായും 18നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുമായുമാണ് ഡല്‍ഹിയുടെ പോരാട്ടങ്ങള്‍. ഇതിനു ശേഷമായിരിക്കും സ്റ്റാര്‍ക്കിന്റെ മടങ്ങി വരവ്.
സീസണില്‍ ഡല്‍ഹിയുടെ തുടക്കം പോസിറ്റീവാണ്. ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനേയും രണ്ടാം പോരില്‍ മുംബൈ ഇന്ത്യന്‍സിനേയും ഡല്‍ഹി വീഴ്ത്തി. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര മികവോടെ പന്തെറിയുന്നു.
ലുന്‍ഗി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന് എന്നിവര്‍ വൈവിധ്യം കൊണ്ടുവരുന്നു. സ്പിന്നില്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും വിപ്രജ് നിഗം എന്നിവരും ഫോമില്‍ തന്നെ.
WHAT TO READ NEXT

സൂര്യവംശിയും ബുംറയും നേർക്കുനേർ; ഇന്ന് രാജസ്ഥാൻ മുംബൈയെ നേരിടും
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
IPL 2026: Australia bowler Mitchell Starc has yet to join the Delhi Capitals camp and it's learnt that the 36-year-old is likely to miss at least three more games for the franchise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



