'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ

കഴിഞ്ഞ സീസണിൽ രണ്ടാം ക്വാളിഫയറിൽ പഞ്ചാബിനോട് പരാജയപ്പെട്ടു

IPL 2026
IPL 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :23 മാർച്ച് 2026, 3:06 pm IST

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിന്റ നിറവിലാണ് ഐപിഎൽ മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ. പുതിയ സീസണിലെ പോരാട്ടങ്ങൾ ഈ മാസം 28 മുതൽ തുടങ്ങാനിരിക്കെ എന്താണ് ലക്ഷ്യമെന്ന ചോദ്യത്തിന്റെ ഹർദ്ദികിന്റെ ഉത്തരം ലളിതമായിരുന്നു. ടീമിനു ആറാം ഐപിൽ കിരീടം സമ്മാനിക്കുക. ഐപിഎല്ലിൽ ടീമിനു മഹത്തായൊരു പാരമ്പര്യമുണ്ട്. അത് കാത്തുവച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും നായകൻ‌. ചരിത്രത്തിൽ ഇന്നുവരെ ടീം കളിച്ചിട്ടില്ലാത്ത മികവ് ഇത്തവണ പുറത്തെടുക്കാമെന്നു പ്രതീക്ഷയിലാണ് താരം.

'ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. പാരമ്പര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്‍കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു.'

'യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരും. ഭയമില്ലാതെ കളിക്കാൻ വളർന്നു വരുന്ന താരങ്ങൾക്കു സാധിക്കണമെന്നു ആ​ഗ്രഹിക്കുന്നു. ഈ സീസണിൽ ടീമിനായി എനിക്കും മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്'- ഹർദ്ദിക് വ്യക്തമാക്കി.

2024ൽ കാര്യമായി ചലനമൊന്നും സൃഷ്ടിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫ് വരെ എത്തി. ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്സിനോടു പരാജയപ്പെട്ടത് തിരിച്ചടിയായി. മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് പദ്ധതിയിലൂടെ ഉയർന്നു വന്ന താരമാണ് ഹർദ്ദിക്.

News Now

Summary

IPL 2026, Hardik Pandya: Mumbai Indians star-studded squad, including Bumrah and Trent Boult, boosts their title hopes this season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates