
പഞ്ചാബും രാജസ്ഥാനും തോറ്റത് ചെന്നൈയ്ക്ക് 'ലക്ക്'; 3 സ്ഥാനങ്ങൾക്കായി 7 ടീമുകൾ!
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചു

ചെന്നൈ: പഞ്ചാബ് കിങ്സ് തുടരെ ആറ് മത്സരങ്ങൾ തോറ്റതും രാജസ്ഥാൻ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തതോടെ ഐപിഎൽ പ്ലേ ഓഫ് സാധ്യത കൂടുതൽ സങ്കീർതയിലേക്ക് നീങ്ങുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചതോടെ മൂന്ന് സ്ഥാനങ്ങൾക്കായി 7 ടീമുകൾ ഫലത്തിൽ രംഗത്തുണ്ടെന്ന അവസ്ഥയാണ് നിലവിൽ. ഞായറാഴ്ച പഞ്ചാബിനെ ആറാം തോൽവിയിലേക്ക് തള്ളിയിട്ടാണ് ആർസിബി പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫ് റെയ്സിൽ എത്തിയതോടെയാണ് കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിഞ്ഞത്.
നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേ ഓഫ് സാധ്യത 99.2 ശതമാനമാണ്. സൺറൈസേഴ്സ് ഹൈദരാബാദിനു 75 ശതമാനവും സാധ്യത നിൽക്കുന്നു. ആർസിബി സ്ഥാനം ഉറപ്പിക്കുകയും ഗുജറാത്ത്, ഹൈദരാബാദ് ടീമുകൾ സാധ്യതയിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശരിക്കും നാലാം സ്ഥാനത്തേക്കാണ് പോരാട്ടം നടക്കുന്നത്. പഞ്ചാബ് കിങ്സിനു നിലവിൽ 31.1 ശതമാനമാണ് സാധ്യത. ചെന്നൈക്ക് 35.5 ശതമാനം. രാജസ്ഥാന് 34.8 ശതമാനവും പ്ലേ ഓഫ് സാധ്യത നിൽക്കുന്നു.
പഞ്ചാബ്, രാജസ്ഥാൻ ടീമുകളുടെ തോൽവി ചെന്നൈ സൂപ്പർ കിങ്സിനു ലോട്ടറിയായി മാറുകയാണ്. ഒരു മത്സരമാണ് 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസിനു ശേഷിക്കുന്നത്. ഈ മത്സരം ചെന്നൈ സൂപ്പർ കിങ്സുമായാണ്. ഈ മത്സരത്തിൽ ജയിച്ചാൽ ചെന്നൈയ്ക്ക് പ്രതീക്ഷ കൂടുതൽ സജീവമാക്കാം. 12 കളിയിൽ ആറ് ജയവും തോൽവിയുമുള്ള ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ ചെന്നൈക്ക് 16 പോയിന്റാകും. മികച്ച വിജയവും നെറ്റ്റൺറേറ്റും ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പവുമാകും.
അടുത്ത രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ ഒരു കളി മാത്രം ജയിക്കുകയും പഞ്ചാബ് അവരുടെ അവസാന കളിയും തോൽക്കുകയും ചെയ്താൽ ചെന്നൈക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അടുത്ത രണ്ട് മത്സരങ്ങളും ചെന്നൈ നിർബന്ധമായും ജയിച്ചിരിക്കണം. ഒന്നിൽ തോറ്റാൽ സാധ്യതകൾ വലിയ തോതിൽ കുറയും. എങ്കിലും 13 പോയിന്റുള്ള പഞ്ചാബ് അടുത്ത മത്സവും 12 പോയിന്റുള്ള രാജസ്ഥാൻ ഇനിയുള്ള രണ്ട് കളികളും തോറ്റാലാണ് ചെന്നൈക്ക് സാധ്യത നിൽക്കുന്നത്. 14 പോയിന്റുമായി സിഎസ്കെയ്ക്ക് ആ സാഹചര്യത്തിൽ പ്ലേ ഓഫിലെത്താം. രണ്ട് കളിയും തോറ്റാൽ ചെന്നൈ പുറത്താകും.
WHAT TO READ NEXT

റാസിഖ് 'സലാം'... പഞ്ചാബിനെ എറിഞ്ഞൊതുക്കി ബംഗളുരു; പ്ലേ ഓഫിലെത്തി
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
IPL 2026 playoff race: chennai super kings chances
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



