പ്രസിദ്ധിന്റെ 'തീ' പന്തുകളില്‍ കുടുങ്ങി; ലഖ്നൗ 164ൽ ഒതുങ്ങി

പ്രസിദ്ധ് കൃഷ്ണയ്ക്ക് 4 വിക്കറ്റുകള്‍

Prasidh Krishna wicket celebraion
Prasidh Krishnax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 ഏപ്രിൽ 2026, 5:31 pm IST

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ പൊരുതി നോക്കാവുന്ന സ്‌കോറുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത ഓവറില്‍ അവര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.

ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ലഖ്‌നൗ ബാറ്റര്‍മാരെ മടക്കി ഗുജറാത്ത് കളിയുടെ കടിഞ്ഞാണ്‍ ഒരു ഘട്ടത്തിലും കൈവിട്ടില്ല. പേസർ പ്രസിദ്ധ് കൃഷ്ണയുടെ മികച്ച ബൗളിങാണ് ലഖ്നൗ സ്കോർ 164 റൺസിൽ ഒതുക്കിയത്.

ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ നിരയില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. പിന്നീടെത്തിയവരില്‍ ഒരാള്‍ പോലും 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

മിച്ചല്‍ മാര്‍ഷ് (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത്, അബ്ദുല്‍ സമദ്, കഴിഞ്ഞ കളിയില്‍ ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച് താരമായ മുകുള്‍ ചൗധരി (മൂവരും 18 വീതം റണ്‍സ്), നിക്കോളാസ് പൂരാന്‍ (19), ജോര്‍ജ് ലിന്‍ഡ് (16), എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും വ്യക്തിഗത സ്‌കോര്‍ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ സാധിക്കാതെ മടങ്ങി. ഒന്‍പതാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷമി (പുറത്താകാതെ 4 പന്തില്‍ 12 റണ്‍സ്) ആണ് സ്‌കോര്‍ 160 കടത്തിയത്.

ഗുജറാത്ത് നിരയില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച ബൗളിങ് പുറത്തെടുത്തു. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി. അശോക് ശര്‍മ 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. കഗിസോ റബാഡയും ഒരു വിക്കറ്റെടുത്തു.

News Now

Summary

IPL 2026, gujarat titans: Prasidh Krishna delivered a fiery spell as Gujarat Titans restricted lucknow super giants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates