
കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍!
ഓസീസ് പേസര്‍ ഐപിഎല്ലിലെ ആദ്യ ഘട്ടത്തില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഐപിഎല്‍ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തുടക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിരയിലുണ്ടാകില്ല. ക്യാപ്റ്റന്‍ കൂടിയായ ഓസീസ് പേസര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. കമ്മിന്‍സിനു ടി20 ലോകകപ്പും നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലെ കുറച്ചു മത്സരങ്ങളും അദ്ദേഹത്തിനു നഷ്ടമാകുന്നത്.
2025- 26 സീസണിലെ ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിനു പരിക്കേറ്റത്. പരമ്പരയില്‍ കമ്മിന്‍സിനു പകരം പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. പരിക്കിനു ശേഷം കമ്മിന്‍സ് ഇതുവരെ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. കമ്മിന്‍സിന്റെ തിരിച്ചു വരവ് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം പറയുന്നത്.
ഇഷാന് റഡാറില്‍
കമ്മിന്‍സിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി20 ലോകകപ്പ് ഹീറോമാരില് ഒരാളുമായ ഇഷാന് കിഷന് എസ്ആര്‍എച് നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മയെ മറികടന്നാണ് ഇഷാന് ക്യാപ്റ്റന്‍സി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ഏഴ് സീസണായി എസ്ആര്‍എച് നിരയിലുണ്ട് അഭിഷേക്. എന്നാല്‍ അഭിഷേകിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമുള്ള താരമാണ് ഇഷാന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ ഝാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചതിന്റെ മികവും ഇഷാനുണ്ട്. അവരുടെ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്തവണത്തെ നേട്ടം. 10 ഇന്നിങ്സില്‍ നിന്നു 517 റണ്‍സ് നേടി ബാറ്റിങില്‍ വെട്ടിത്തിളങ്ങി മുന്നില്‍ നിന്നു നയിച്ചാണ് താരം ടീമിനു കന്നി കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ 2 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും താരം നേടി.
ഈ മികവാണ് ഇടവേളയ്ക്കു ശേഷം ഇഷാനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. പിന്നാലെ താരം ടി20 ലോകകപ്പ് ടീമിലേക്കും എത്തി. ലോകകപ്പിലും ഇഷാന് കത്തും ഫോമിലാണ് ബാറ്റ് ചെയ്തത്. ഫൈനലിലടക്കം താരം അര്‍ധ സെഞ്ച്വറിയും നേടി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Ishan Kishan, Sunrisers Hyderabad: Pat Cummins likely to miss the first few matches of IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒറ്റയ്ക്ക് പൊരുതി ഇഷാന് കിഷന് (80*), നിരാശപ്പെടുത്തി സഞ്ജുവും അഭിഷേകും; നഗോയയില്‍ ലങ്കയ്ക്ക് ലക്ഷ്യം 170

'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്ഫ്യൂഷന്' മാറ്റി ജയശ്രീ


