വേണ്ടത് കൂറ്റൻ ജയം; പ്ലേ ഓഫ് പ്രതീക്ഷകളുമായി മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യും
വേണ്ടത് കൂറ്റൻ ജയം; പ്ലേ ഓഫ് പ്രതീക്ഷകളുമായി മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യും
അബുദാബി: കൂറ്റൻ വിജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ. പടുകൂറ്റന്‍ വിജയം മാത്രമേ അവർക്ക് പ്ലേ ഓഫിലേക്ക് കടക്കാൻ തുണയാകു. 7.30 ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കു. ടോസ് നേടി മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തുന്ന നാലാം ടീമാകും. ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടു നില്‍ക്കുന്നത്.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്. മറുവശത്ത് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച സണ്‍റൈസേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ കീഴടക്കിയിരുന്നു. അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങാനാണ് സണ്‍റൈസേഴ്‌സ് ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News