
18ന് മൂന്ന്, സ്റ്റബ്സും രാഹുലും ഒന്നിച്ചു, കളി മാറി; ബംഗളൂരുവിനെ തോല്‍പ്പിച്ച് ഡല്‍ഹി
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ബംഗളൂരു മുന്നോട്ടുവെച്ച 176 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ആറു വിക്കറ്റിന് ഡല്‍ഹി മറികടന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീണ് പരുങ്ങലിലായ ഡല്‍ഹിയെ കെ എല്‍ രാഹുലും സ്റ്റബ്സും ചേര്‍ന്നാണ് രക്ഷിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. പുറത്താകാതെ 47 പന്തില്‍ 60 റണ്‍സ് നേടിയ സ്റ്റബ്സ് ആണ് ടോപ് സ്കോറര്‍. കെഎല്‍ രാഹുല്‍ 34 പന്തില്‍ 57 റണ്‍സ് നേടി. അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലും ഡേവിഡ് മില്ലറും സ്റ്റബ്സിന് മികച്ച പിന്തുണ നല്കി. 18 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായി പരാജയ ഭീതി നേരിട്ട സമയത്താണ് സ്റ്റബ്സും രാഹുലും ക്രീസില്‍ ഒന്നിച്ചത്.
ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. മൂന്ന് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ താരം 38 പന്തുകളില്‍നിന്ന് 63 റണ്‍സെടുത്തു.
വിരാട് കോഹ് ലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 5 ഓവറില്‍ 52 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും കോഹ് ലി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി ആര്‍സിബിയെ 200 കടക്കാതെ പിടിച്ചുകെട്ടി. കോഹ് ലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ 26 റണ്‍സടുത്ത ടിം ഡേവിഡും ആര്‍സിബിക്കായി പൊരുതി.മധ്യനിര താരങ്ങള്‍ പിടിച്ചുനിന്നതോടെ 10.1 ഓവറില്‍ ബംഗളൂരു 100 പിന്നിട്ടു. 18 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെ അര്‍ധ സെഞ്ചറി പിന്നിട്ട ഓപ്പണര്‍ ഫില്‍ സോള്‍ട്ടും വീണു. സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. എട്ടു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ മുകേഷ് കുമാറും പുറത്താക്കി.
ഇതോടെ ആര്‍സിബിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. ഡേവിഡ് അക്ഷര്‍ പട്ടേലിന്റെ 16ാം ഓവറില്‍ പുറത്തായത് ആര്‍സിബിക്കു തിരിച്ചടിയായി. റൊമാരിയോ ഷെഫേര്‍ഡും (ഒന്ന്) വന്നപോലെ മടങ്ങി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു അവസാന ഓവറുകളില്‍ ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍ ലുങ്കി എന്‍ഗിഡിയുടെ 20ാം ഓവറില്‍ പുറത്തായ താരം നേടിയത് 20 പന്തില്‍ 14 റണ്‍സ് മാത്രം. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
ipl: Royal Challengers Bengaluru VS Delhi Capitals, DC won by 6 wickets
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




