ക്വാര്‍ട്ടര്‍ ജയിച്ചതിന്റെ ആഘോഷത്തിനിടെ അടിതെറ്റി, കാലിന് പരിക്ക്; ഐറിഷ് ബോക്സിങ് താരത്തിന് ഒളിംപിക്സ് നഷ്ടം
വാള്‍ഷിന്റെ ചാടിയുള്ള ആഘോഷത്തില്‍ കണങ്കാലിനാണ് പരിക്കേറ്റത്. വീല്‍ചെയറിലാണ് വാള്‍ഷ് മത്സര വേദി വിട്ടത്

ടോക്യോ: ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ചെങ്കിലും ഒളിംപിക്സില്‍ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാതെ ഐറിഷ് ബോക്സര്‍. ക്വാര്‍ട്ടര്‍ വിജയം പ്രഖ്യാപിക്കവെ റിംങ്ങില്‍ നടത്തിയ ആഘോഷ പ്രകടനത്തില്‍ എയ്ഡന്‍ വാള്‍ഷിന് പരിക്കേറ്റു. ഇതോടെ താരത്തിന് ഒളിംപിക്സില്‍ തുടര്‍ന്ന് മത്സരിക്കാനാവില്ല.
വാള്‍ഷിന്റെ ചാടിയുള്ള ആഘോഷത്തില്‍ കണങ്കാലിനാണ് പരിക്കേറ്റത്. വീല്‍ചെയറിലാണ് വാള്‍ഷ് മത്സര വേദി വിട്ടത്. ഇതോടെ സെമി ഫൈനലില്‍ താരത്തിന് മത്സരിക്കാന്‍ കഴിഞ്ഞില്ല ബ്രിട്ടന്റെ പാറ്റ് മക്കോര്മക്കിനെയാണ് സെമി ഫൈനലില്‍ വാള്‍ഷ് നേരിടേണ്ടിയിരുന്നത്.
Bittersweet medal
â Aniket Mishra (@aniketmishra299) August 1, 2021
Aidan Walsh was overjoyed post his quarter final win over Merven Clair. The Irish boxer, seemingly overjoyed, having ensured a medal for himself jumped in the ring in jubilation and injured his ankle as he landed
He has been ruled out of the semi final pic.twitter.com/cZdlTV6gKE
ക്വാര്‍ട്ടര്‍ ജയിച്ചതോടെ വാള്‍ഷിന് വെങ്കല മെഡല്‍ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. സെമി ഫൈനല്‍ നടക്കുന്ന ഞായറാഴ്ച ആവുമ്പോഴേക്കും വാള്‍ഷിന് തിരികെ എത്താന്‍ കഴിയുമെന്നാണ് ഐറിഷ് സംഘം പ്രതീക്ഷിച്ചത്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

