
തോറ്റ്, തോറ്റ് ഒടുവില്‍ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍
ഹൈദരാബാദിനെ 1-3നു തകര്‍ത്തു

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്മാര് തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്.
ഹൈദരാബാദിനെതിരെ ഒന്നാം പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളും വലയിലിട്ടാണ് ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചത്. മുഹമ്മദ് അയ്മാന്‍, ഡെയ്സുകെ സകായ്, നിഹാല്‍ സുധീഷ് എന്നിവരാണ് ടീമിനായി വല ചലിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടിയത്. സൗരവ് നല്കിയ ക്രോസില്‍ നിന്നു മുഹമ്മദ് അയ്മാന്‍ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു. താരത്തിന്റെ ആദ്യ ഐഎസ്എല്‍ ഗോളാണിത്.
51ാം മിനിറ്റില്‍ ഡെയ്സുകി സകായ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനു അവസരം തുറന്നത് സൗരവ് തന്നെ.
പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്. ക്ലബിനായുള്ള തന്റെ ആദ്യ ഐഎസ്എല്‍ ഗോളാണ് താരവും നേടിയത്. ആദ്യ ഗോള്‍ നേടിയ ഐമാനാണ് ഈ അവസാന ഗോളിനു വഴിയൊരുക്കിയത്. ജാവോ വിക്ടര്‍ 88ാം മിനിറ്റില്‍ ഹൈദരാബാദിനു ആശ്വാസ ഗോള്‍ സമ്മാനിച്ചു.
WHAT TO READ NEXT

കുല്‍ദീപ് സ്പിന്നില്‍ വട്ടം കറങ്ങി പതനം; ആയുസ് നീട്ടി ആയുഷ്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി; ജയിലില്‍ പോയപ്പോള്‍ മകള്‍ ഒറ്റയ്ക്കായി; മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; മോദി ഉസ്ബെക്കിസ്ഥാനിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
