
അത് പാനിക് അറ്റാക്ക് ആയിരുന്നു, എന്നാല്‍ ഞാന്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി: സിമോണ ഹാലെപ്പ്
രണ്ടാം റൗണ്ടിലെ മത്സരത്തിന് ഇടയില്‍ ഹാലെപ്പ് ഡോക്ടറുടെ സഹായം തേടിയിരുന്നു
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ചൈനീസ് കൗമാര താരത്തിന് മുന്‍പിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പ് മുട്ടുമടക്കിയത്. ഈ സമയം കോര്‍ട്ടില്‍ താന്‍ നേരിട്ടത് പാനിക് അറ്റാക്ക് ആയിരുന്നു എന്നാണ് മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ പറയുന്നത്.
രണ്ടാം റൗണ്ടിലെ മത്സരത്തിന് ഇടയില്‍ ഹാലെപ്പ് ഡോക്ടറുടെ സഹായം തേടിയിരുന്നു. ചൈനീസ് താരം ഷാങ് ഷിന്വെന്നിന് എതിരെ മൂന്നാം സെറ്റ് കളിക്കുമ്പോഴാണ് സിമോണ ഹാലെപ്പിന് പാനിക് അറ്റാക്ക് ഉണ്ടായത്.
അതൊരു പാനിക് അറ്റാക്ക് ആയിരുന്നു. എങ്ങനെ അത് നേരിടണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അടുത്തൊന്നും ഇങ്ങനെ വന്നിട്ടില്ല. എന്തുകൊണ്ട് ഇപ്പോള്‍ വന്നു എന്നും എനിക്ക് അറിയില്ല. കാരണം കളിയില്‍ ഞാന്‍ ലീഗ് ചെയ്യുകയായിരുന്നു. നന്നായി കളിക്കുകയായിരുന്നു, ചൈനീസ് താരത്തോട് 6-2,2-6,1-6 എന്ന സ്കോറിന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സിമോണ ഹാലെപ്പ് പറഞ്ഞു.
എനിക്ക് ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ല. മത്സര ശേഷവും പ്രയാസമായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഈ എപ്പിസോഡില്‍ നിന്ന് എനിക്ക് പഠിക്കാനുണ്ട്. അപകടകരമായത് എന്നൊന്നില്ല, എന്റെ അഭിപ്രായത്തില്‍ സിമോണ ഹാലപ്പ് പറഞ്ഞു.
First time I have seen the blood pressure of a tennis player being taken on court mid match. Simona Halep suffering here.
â Lee, Jie Hyun (@LeeJieHyun) May 26, 2022
The #vaccine that keeps on giving. pic.twitter.com/UK7WvDkZfp
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



