
വരവറിയിച്ചത് കരുത്ത് കാണിച്ച്, ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റൊടിച്ച് ജാമിസണിന്റെ അരങ്ങേറ്റം
15 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ജാമിസണിന്റെ പ്രകടനം ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്നു
ചെപ്പോക്ക്: 15 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ജാമിസണിന്റെ പ്രകടനം ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്നു. ബിഗ് ഹിറ്റര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റ് രണ്ടായി ഒടിച്ചാണ് ജാമിസണ് ഐപിഎല്ലില്‍ തന്റെ വരവറിയിച്ചത്.
ജാമിസണിന്റെ ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ക്രുനാല്‍ പാണ്ഡ്യ ബൗണ്ടറി നേടി. പിന്നാലെ 30 യാര്‍ഡിനുള്ളില്‍ ആര്‍സിബിയുടെ മൂന്ന് ഫീല്‍ഡര്‍മാര്‍ ഉള്ളെന്ന് കണ്ടതോടെ ആ ഡെലിവറിയില്‍ നോബോള്‍ വിളിച്ചു.. അവിടെ മുംബൈക്ക് ലഭിച്ച ഫ്രീ ഹിറ്റില്‍ യോര്‍ക്കറുമായാണ് ജാമിസണ് വന്നത്.
KYLE JAMIESON ON FIRE pic.twitter.com/gWb82JhTLR
â SRINIVAS MADAR (@srinivas_madar) April 10, 2021
ഇവിടെ കൂറ്റന്‍ ഷോട്ടിനായി ക്രുനാല്‍ ബാറ്റ് സ്വിങ് ചെയ്തു. എന്നാല്‍ ബാറ്റിന്റെ ഹാന്‍ഡില്‍ മാത്രം ക്രുനാലിന്റെ കയ്യിലിരുന്നു. ബാറ്റിന്റെ ബാക്കി ഭാഗം വിക്കറ്റിന് പിന്നിലേക്ക് പോയി. ഒടിഞ്ഞ ഭാഗം സ്റ്റംപില്‍ വീഴാതിരുന്നതിനാല്‍ ക്രുനാല്‍ രക്ഷപെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


