ജയേഷ് ജോർജ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്; ബിനീഷ് കോടിയേരിയും തലപ്പത്ത്
നേതൃ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്നു ഇന്ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി ജയേഷ് ജോർജ് തിരിച്ചെത്തി. ബിനീഷ് കോടിയേരി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എത്തി. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമാണ് ബിനീഷ്. എതിരില്ലാതെയാണ് ബിനീഷ് തെരഞ്ഞെടുക്കപ്പെട്ടത്.
നേതൃ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്നു ഇന്ന്. സമയ പരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകിയില്ല. ഇതോടെയാണ് ബിനീഷ് കോടിയേരിക്ക് കെസിഎയുടെ നേതൃത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് എസ് കുമാറാണ് അസോസിയേഷന്റെ പുതിയ സെക്രട്ടറി. ശ്രീജിത്ത് വി നായർക്ക് പകരമാണ് വിനോദ് എസ് കുമാർ എത്തുന്നത്.
പുതിയ കേസിഎ ഭാരവാഹികൾ: ജയേഷ് ജോർജ് (പ്രസിഡന്റ്). വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെഎം അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ).
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

