ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ രണ്ട് മികച്ച ക്യാച്ചുകള്‍ ബട്‌ലര്‍ എടുത്തിരുന്നു. ഇതില്‍ ഷാരൂഖ് ഖാനെ പുറത്താക്കിയ ക്യാച്ചെടുക്കുന്നതിനിടെയാണ് പന്ത് കൊണ്ട് ബട്‌ലര്‍ക്ക് പരിക്കേറ്റത്

ഷാരൂഖ് ഖാനെ ക്യാച്ചെടുത്ത് പുറത്താക്കുന്ന ബ്ടലർ/ പിടിഐ
Last Updated :20 January 2024, 9:18 am IST

News Now

ജയ്പുര്‍: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ പൊരുതി വീണതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് മറ്റൊരു തിരിച്ചടി. കൈവിരലിന് പരിക്കേറ്റ രാജസ്ഥാന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ അടുത്ത മത്സരം കളിക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം ബട്‌ലര്‍ക്ക് നഷ്ടമാകും. ശനിയാഴ്ചയാണ് ഡല്‍ഹിക്കെതിരെ രാജസ്ഥാന്റെ ഹോം മത്സരം. 

ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ രണ്ട് മികച്ച ക്യാച്ചുകള്‍ ബട്‌ലര്‍ എടുത്തിരുന്നു. ഇതില്‍ ഷാരൂഖ് ഖാനെ പുറത്താക്കിയ ക്യാച്ചെടുക്കുന്നതിനിടെയാണ് പന്ത് കൊണ്ട് ബട്‌ലര്‍ക്ക് പരിക്കേറ്റത്. താരത്തിന്റെ ഇടതു കൈയിലെ ചെറുവിരലിനാണ് പരിക്ക്. ഒന്നിലധികം സ്റ്റിച്ചുകള്‍ ബട്‌ലറുടെ കൈക്ക് ഇടേണ്ടി വരുമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. 

താരത്തിന് ഒരു മത്സരത്തില്‍ നിന്നോ അല്ലെങ്കില്‍ രണ്ട് മത്സരങ്ങളിലോ വിശ്രമം അനുവദിക്കണമെന്ന് രാജസ്ഥാന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ബട്‌ലര്‍ ഓപ്പണിങ് ഇറങ്ങിയിരുന്നില്ല. പകരം ആര്‍ അശ്വിനാണ് യശസി ജയ്‌സ്വാളിനൊപ്പം ഇറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates