ഡിസ്‌ക്കസ് ത്രോയിലും നിരാശ; ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ ആറാം സ്ഥാനത്ത്

ഡിസ്‌ക്കസ് ത്രോയിലും നിരാശ; ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ ആറാം സ്ഥാനത്ത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

ടോക്യോ: പ്രതീക്ഷകള്‍ നല്‍കി ഡിസ്‌ക്കസ് ത്രോ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് മെഡലില്ല. ഫൈനല്‍ പോരാട്ടത്തില്‍ കമല്‍പ്രീത് ആറാം സ്ഥാനത്താണ് എത്തിയത്. 

ആകെ മൂന്ന് ശ്രമങ്ങളാണ് ഫൈനല്‍ പോരാട്ടത്തില്‍ മത്സരാര്‍ത്ഥിക്ക് ലഭിക്കുക. ഇതില്‍ ഒന്നാം ശ്രമത്തില്‍ 61.62 മീറ്റര്‍ എറിയാന്‍ കമല്‍പ്രീതിന് കഴിഞ്ഞു. രണ്ടാം ശ്രമം ഫൗളില്‍ കലാശിച്ചു. പിന്നാലെ മഴ മത്സരം തടസപ്പെടുത്തിയതോടെ നിര്‍ത്തിവച്ചു. പിന്നീട് മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ താരം 63.70 മീറ്റര്‍ എറിഞ്ഞ് നില മെച്ചപ്പെടുത്തിയെങ്കിലും മെഡല്‍ നേട്ടത്തിലേക്ക് അത് പോരായിരുന്നു. 

68.98 മീറ്റര്‍ എറിഞ്ഞ് അമേരിക്കയുടെ വലാരി ആള്‍മന്‍ സ്വര്‍ണവും 66.86 മീറ്റര്‍ എറിഞ്ഞ് ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ എറിഞ്ഞ് ക്യൂബയുടെ യെയ്മി പെരസ് വെങ്കലവും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now