ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; നടപടി ആവശ്യപ്പെട്ട് ക്ലബ്
സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്സ് വംശീയ അധിക്ഷേപത്തിൽ അപലപിക്കുന്നതായും അറിയിച്ചു.

കൊച്ചി: താരത്തിനെതിരെ വംശീയ അധിക്ഷേപമുണ്ടായ സംഭവത്തിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്സ് വംശീയ അധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നതായും അറിയിച്ചു.
എന്നാൽ, ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമാക്കൻ ക്ലബ് തയ്യാറായില്ല. 'കഴിഞ്ഞ മത്സരത്തിനിടെ ഞങ്ങളുടെ ഒരു താരത്തിന് നേരെ വംശീയ അധിക്ഷേപമുണ്ടായി. ഇത് അംഗീകരിക്കാൻ കഴിയില്ല. ഐഎസ്‌എൽ, എഐഎഫ്‌എഫ് അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്. ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ല' ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
WHAT TO READ NEXT

'ശരാശരി നിലവാരം പോലുമില്ലാത്ത ക്യാപ്റ്റൻ'; ഹര്‍ദിക്കിനെതിരെ അശ്വിൻ
â¹ï¸ The Club has taken note of an appalling incident which has occurred during our last game, where one of our players was subjected to blatant racist chants.
— Kerala Blasters FC (@KeralaBlasters) April 12, 2026
The Club strongly condemns this act and has formally raised this matter with the relevant ISL and AIFF authorities. We⦠pic.twitter.com/gFgMQ3Wxr8
അതേസമയം, സീസണിലെ ആദ്യം ജയം നേടിയതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ബംഗളൂരു എഫ്‌സിയെ അവരുടെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്.
സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി 13മത്തെ സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഈ മാസം 15ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kerala Blasters Lodge Complaint Over Racist Abuse During Win Against Bengaluru FC.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

