'സ്‌നേഹിക്കാനും പൊരുതാനും നീയാണ് പഠിപ്പിച്ചത്'; മകളുടെ വിയോഗവാര്‍ത്ത അറിയിച്ച് ബ്ലാസ്റ്റേഴ്‌സ് താരം ആഡ്രിയാന്‍ ലൂണ

സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ കുറിപ്പില്‍ പറയുന്നു

ജൂലിയെറ്റ, ആഡ്രിയാന്‍ ലൂണ/ ഫയൽ
Edited by :migrator
Last Updated :20 ജനുവരി 2024, 9:03 am IST

മോണ്ടെവീഡിയോ: കേരള ബ്ലാസ്റ്റേഴ്‌സ് താരം ആഡ്രിയാന്‍ ലൂണയുടെ മകള്‍ അന്തരിച്ചു. ആറു വയസ്സുള്ള മകള്‍ ജൂലിയെറ്റ ഏപ്രില്‍ ഒമ്പതിനാണ് മരിച്ചത്. ആഡ്രിയാന്‍ ലൂണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമം വഴി അറിയിച്ചത്. 

മകളുടെ മരണത്തെത്തുടര്‍ന്നുള്ള കടുത്ത മാനസിക വേദനയിലാണ് താനും കുടുംബവും. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ കുറിപ്പില്‍ പറയുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ജനിതക രോഗമാണിത്.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ ആഡ്രിയാന്‍ ലൂണയുടെ കളിമികവ് ഏറെ നിര്‍ണായകമായിരുന്നു. ലൂണയുടെ മകളുടെ നിര്യാണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 

Story image

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now