അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഗഡേക്കറുടെ ബാറ്റിങ്ങാണ് ഗോവന്‍ വിജയം അനായാസമാക്കിയത്

ഫയൽ ചിത്രം: കെസിഎ
Last Updated :20 January 2024, 9:15 am IST

News Now

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഈ സീസണിലെ ആദ്യ തോല്‍വി. ഏഴു വിക്കറ്റിനാണ് ഗോവ കേരളത്തെ പരാജയപ്പെടുത്തിയത്. കേരളം മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗോവ മറികടന്നു. 

അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഗഡേക്കറുടെ മികച്ച ബാറ്റിങ്ങാണ് ഗോവന്‍ വിജയം അനായാസമാക്കിയത്. ഗഡേക്കര്‍ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിദ്ധാര്‍ത്ഥ് ലാഡ് 50 പന്തില്‍ 33 റണ്‍സെടുത്തു. 

കേരളം രണ്ടാമിന്നിംഗ്‌സില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 70 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മേല്‍ 34 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന് വേണ്ടി രോഹന്‍ പ്രേമും, ഗോവയ്ക്കു വേണ്ടി ഇഷാന്‍ ഗഡേക്കറും സെഞ്ച്വറി നേടിയിരുന്നു. 

രഞ്ജി ട്രോഫിയില്‍ ഗോവയുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് പോയതോടെ, സിജോമോന്‍ ജോസഫ് ആണ് കേരളത്തെ നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates