ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി ജയിച്ചു! റയൽ തോറ്റു, ബാഴ്‌സലോണയ്ക്ക് ആശ്വാസം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്‌സണല്‍ വീഴ്ത്തി. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രഡിനു തോല്‍വി, ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം.

Man City End Winless Streak
മാഞ്ചസ്റ്റർ സിറ്റി നായകൻ കെവിൻ ഡിബ്രുയ്നെയും പരിശീലകൻ പെപെ ​ഗ്വാർഡിയോളയുംഎക്സ്
Edited by :renjith.k
Last Updated :5 ഡിസംബർ 2024, 11:23 am IST

നാല് തുടര്‍ തോല്‍വികളുമായി നട്ടം തിരിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി ഒടുവില്‍ ജയിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവര്‍ 3-0ത്തിനു വീഴ്ത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്‌സണല്‍ 2-0ത്തിനാണ് പരാജയപ്പെടുത്തിയത്.

1സില്‍വ, ഡിബ്രുയ്‌നെ, ഡോകു

ഗ്വാർഡിയോള

ഗ്വാർഡിയോള

എക്സ്

തുടര്‍ തോല്‍വികളുമായി വിയര്‍ത്തു നിന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയ വഴിയില്‍ തിരിച്ചെത്തി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി. 8ാം മിനിറ്റില്‍ ബര്‍ണാഡോ സില്‍വ, 31ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നെ, 57ാം മിനിറ്റില്‍ ജെറമി ഡോകു എന്നിവരാണ് സിറ്റിക്കായി വല ചലിപ്പിച്ചത്. ചാംപ്യൻസ് ലീ​ഗിലും പ്രീമിയർ ലീ​ഗിലുമായി തുടരെ ഏഴ് മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കാനാകാതെ ഉഴറിയത്.

2അമോറിമിനെ ആര്‍ട്ടേറ്റ പൂട്ടി

ആഴ്സണൽ- മാഞ്ചസ്റ്റർ യുനൈറ്റഡ് പോരാട്ടം

ആഴ്സണൽ- മാഞ്ചസ്റ്റർ യുനൈറ്റഡ് പോരാട്ടം

എക്സ്

പുതിയ പരിശീലകനായി റുബന്‍ അമോറിമിനെ കൊണ്ടു വന്നു മുഖം മിനുക്കാന്‍ ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ആഴ്‌സലിനെ തളക്കാന്‍ സാധിച്ചില്ല. സ്വന്തം തട്ടകമായ എമിറെറ്റ്‌സ് സ്റ്റേഡിയത്തില്‍ ഗണ്ണേഴ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി. ജുറൈന്‍ ടിമ്പര്‍, വില്ല്യം സാലിബ എന്നിവരുടെ ഗോളുകളാണ് വിധി നിര്‍ണയിച്ചത്. മത്സരത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ അമോറിമിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് പീരങ്കിപ്പട രണ്ട് ഗോളുകളും വലയിലാക്കിയത്. 54, 73 മിനിറ്റുകളിലാണ് ഗോളുകള്‍.

3അഞ്ചടിച്ച് ചെല്‍സി

ചെൽസി താരങ്ങൾ

ചെൽസി താരങ്ങൾ

എക്സ്

ചെല്‍സി എവേ പോരില്‍ സതാംപ്ടനെ തകര്‍ത്തെറിഞ്ഞു. ഒന്നിനെതിരെ 5 ഗോളുകള്‍ക്കാണ് ജയം. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ ന്യൂകാസില്‍ യുനൈറ്റഡ് 3-3നു സമനിലയില്‍ തളച്ചു. നിസ്റ്റല്‍ റൂയിയുടെ ലെയ്സ്റ്റര്‍ സിറ്റി വെസ്റ്റ് ഹാം യുനൈറ്റഡിനെ 3-1നു പരാജയപ്പെടുത്തി.

4അവസരം കളഞ്ഞ് റയല്‍

ബെല്ലിങ്ഹാം

ബെല്ലിങ്ഹാം

എക്സ്

സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം റയല്‍ മാഡ്രിഡ് കളഞ്ഞു കുളിച്ചു. അത്‌ലറ്റിക്ക് ബില്‍ബാവോക്കെതിരായ പോരാട്ടത്തില്‍ റയലിന് അപ്രതീക്ഷിത തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ബാഴ്‌സലോണയെ പിന്തള്ളി റയലിന് തലപ്പത്തെത്താമായിരുന്നു. 2-1നാണ് റയല്‍ പരാജയപ്പെട്ടത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്. റെമിറോ, ഗുരുസെറ്റ എന്നിവര്‍ ബില്‍ബാവോയുടെ വിജയ ശില്‍പ്പികളായി.

5റഫീഞ്ഞയുടെ ഇരട്ട ഗോള്‍

റഫീഞ്ഞ

റഫീഞ്ഞ

എക്സ്

രണ്ട് തോല്‍വിക്കും സമനിലയ്ക്കും ശേഷം ബാഴ്‌സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. മയ്യോര്‍ക്കയെ 5-1നു വീഴ്ത്തി. ഫെറാന്‍ ടോറസ്, റഫീഞ്ഞ, ഫ്രങ്കി ഡി യോങ്, പാവു വിക്ടര്‍ എന്നിവരാണ് ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്. റഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി. റയല്‍ തോറ്റതോടെ ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനത്തിനു തത്കാലം ഭീഷണിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now