
50 റണ്‍സ് ദൂരം മാത്രം, ധോനിയെ മറികടക്കാൻ കെ എല്‍ രാഹുൽ ഒരുങ്ങുന്നു
ഐപിഎല്‍ കരിയറില്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി രാഹുല്‍ 5,390 റൺസാണ് അടിച്ചെടുത്തത്. അതിൽ അഞ്ച് സെഞ്ച്വറികളും 42 അർധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.

ഹൈദരാബാദ്: ഐപിഎൽ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പുതിയ റെക്കോർഡ് കുറിക്കാൻ കെ എല്‍ രാഹുലിന് അവസരം. ഇന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തില്‍ 50 റണ്‍സ് കൂടി നേടിയാൽ എം എസ് ധോണിയെ മറികടന്ന് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തും. പട്ടികയിൽ വിരാട് കോഹ്‌ലിയും,രോഹിത് ശർമയുമാണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.
ഐപിഎല്‍ കരിയറില്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി രാഹുല്‍ 5,390 റൺസാണ് അടിച്ചെടുത്തത്. അതിൽ അഞ്ച് സെഞ്ച്വറികളും 42 അർധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.
ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇതിഹാസ താരമായ ധോനി 278 മത്സരങ്ങളിൽ നിന്ന് 5,439 റൺസ് നേടിയിട്ടുണ്ട്. 38.30 ശരാശരിയിലും 137.45 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയ ധോനി 24 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
ഈ സീസണിൽ കൂടുതൽ ആക്രമണാത്മക സമീപനമാണ് ബാറ്റിങ്ങിൽ രാഹുൽ സ്വീകരിച്ചിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 168 റൺസ് നേടിയ രാഹുലിന്റെ ശരാശരി 33.60 ആണ്. ഈ സീസണിൽ രണ്ട് അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
KL Rahul eyes IPL record as he closes in on MS Dhoni milestone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




