
News Now
ദുബായ്: വിരാട് കോഹ്ലി, രോഹിത് ശര്മ എന്നിവരേക്കാള് സ്ഥിരതയുള്ളത് കെഎല് രാഹുലിനാണെന്ന് ഇന്ത്യന് മുന് താരം ഗൗതം ഗംഭീര്. ഐപിഎല്ലിലെ രാഹുലിന്റെ പ്രതികരണം ചൂണ്ടിയാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്.
ചെന്നൈക്കെതിരെ ബാറ്റ് ചെയ്തത് പോലെ കളിച്ചാല് രോഹിത്, കോഹ്ലി എന്നിവരേക്കാള് കൂടുതല് സ്ഥിരത കണ്ടെത്താന് രാഹുലിന് കഴിയും. ഈ ഒരു ദിവസത്തെ കളി മാത്രം നോക്കിയല്ല പറയുന്നത്. അതിനുള്ള കഴിവ് രാഹുലിനുണ്ട്. ഇന്ത്യയില് മറ്റാരുടെ കൈകളില് ഉള്ളതിനേക്കാള് കൂടുതല് ഷോട്ട് രാഹുലിന്റെ പക്കലുണ്ട്. അത് രാഹുല് കാണിച്ച് തരുന്നു, ഗംഭീര് പറഞ്ഞു.
ഈ ഷോട്ടുകള് കളിക്കുന്നതില് നിന്ന് രാഹുല് പിന്വലിഞ്ഞ് നില്ക്കരുത് എന്നും ഗംഭീര് പറയുന്നു. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന് അത് കണ്ട് സന്തോഷിക്കട്ടെ. ഈ ലോകത്തിന് മുന്പില് നിങ്ങളുടെ കഴിവ് കാണിച്ച് കൊടുക്കു. രോഹിത്തിനേയും കോഹ് ലിയേയും കുറിച്ച് സംസാരിക്കുന്നതിനേക്കാള് കൂടുതല് ലോകം രാഹുലിനെ കുറിച്ച് സംസാരിക്കും. കാരണം മറ്റെല്ലാവരേക്കാളും കൂടുതല് ഷോട്ടുകള് രാഹുലിന്റെ കയ്യിലുണ്ട്, ഗംഭീര് ചൂണ്ടിക്കാണിക്കുന്നു.
ഐപിഎല്ലില് രാഹുലിന്റെ ടീമിന് പ്ലേഓഫില് കടക്കാനായില്ല. എന്നാല് ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈകളിലാണ്. 13 കളിയില് നിന്ന് 626 റണ്സ് ആണ് രാഹുല് നേടിയത്. 6 വട്ടം അര്ധ ശതകം കടന്നു. 98 ആണ് ഉയര്ന്ന സ്കോര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







