
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

അബുദാബി: അവസാന ലീഗ് മത്സരത്തില്‍ തകര്‍ത്തടിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മറ്റൊരു ഐപിഎല്‍ സെഞ്ചുറി നഷ്ടമായെങ്കിലും 42 പന്തില്‍ പുറത്താകാതെ 92 റണ്‍സടിച്ച രാഹുലിന്റെ മികവില്‍ അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിങ്സിന് വിജയം.ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറു വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ്. പഞ്ചാബ് 42 പന്തുകളും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
ഇതോടെ പഞ്ചാബിന് 14 കളികളില്‍നിന്ന് 12 പോയിന്റായി. നെറ്റ് റണ്‍റേറ്റിലെ 'കളിയില്‍' ജയിച്ചാല്‍ മാത്രം പ്ലേഓഫിലെത്താന്‍ നേരിയ സാധ്യതയുണ്ട്. 42 പന്തില്‍ ഏഴു ഫോറും എട്ടു സിക്സും സഹിതം 98 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് കളിയിലെ കേമന്‍. ഇതോടെ, 13 കളികളില്‍ നിന്ന് 62.60 ശരാശരിയില്‍ 626 റണ്‍സുമായി രാഹുല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. 14 മത്സരങ്ങളില്‍നിന്ന് 546 റണ്‍സുമായി ഇതേ മത്സരത്തിലൂടെ ഒന്നാമതെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണര്‍ ഫാഫ് ഡുപ്ലേസിയെയാണ് പിന്നിലാക്കിയത്.
മായങ്ക് അഗര്‍വാള്‍ (12), സര്‍ഫറാസ് ഖാന് (0), ഷാരൂഖ് ഖാന് (8), എയ്ഡന്‍ മാര്‍ക്രം (13) എന്നിവരാണ് പുറത്തായ താരങ്ങള്‍. ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Simply superb!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



