രാഹുലിന്റെ ഫോമില്ലായ്മയെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് ഡ്രസിങ് റൂമിന് പുറത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ തന്നെ സംബന്ധിച്ച് അസംബന്ധമാണെന്ന് കോഹ് ലി പറഞ്ഞത്

വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ന്യൂഡല്‍ഹി: പുറത്ത് നിന്ന് ഉയരുന്ന അഭിപ്രായങ്ങളെല്ലാം അസംബന്ധങ്ങളാണെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിമര്‍ശനങ്ങളെ ധോനി നേരിട്ടത് പോലെ ശാന്തമായും, പക്വതയോടെയും അംഗീകരിക്കാന്‍ പഠിക്കണം എന്നാണ് കോഹ് ലിയോട് മഞ്ജരേക്കര്‍ പറയുന്നത്. 

കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മയെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് ഡ്രസിങ് റൂമിന് പുറത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ തന്നെ സംബന്ധിച്ച് അസംബന്ധമാണെന്ന് കോഹ് ലി പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോഹ് ലിയുടെ പ്രതികരണം. 

എന്റെ കരിയറിന്റെ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ പുറത്തുള്ള സംസാരങ്ങള്‍ എന്നെ സംബന്ധിച്ച് അസംബന്ധങ്ങളാണ്. ഇത്തരം സംസാരങ്ങള്‍ ഭാവിയിലും ഡ്രസിങ് റൂമിനുള്ളിലേക്ക് കടക്കാന്‍ സമ്മതിക്കില്ല. ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കാനാണ് തീരുമാനം. അവര്‍ക്ക് നല്ല മാനസിക അന്തരീക്ഷം നല്‍കാന്‍ ശ്രമിക്കും, കോഹ് ലി പറഞ്ഞു. 

എന്നാല്‍ പബ്ലിക് പെര്‍ഫോമന്‍സിനെതിരെയുള്ള പബ്ലിക് പ്രതികരണങ്ങള്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ കോഹ് ലി മനസ് കാണിക്കണം എന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. വിരാട് കോഹ് ലി അസംബന്ധം എന്ന് വിശേഷിപ്പിച്ചത് പബ്ലിക് പെര്‍ഫോമന്‍സിന് നേരെയുള്ള അഭിപ്രായങ്ങളെയാണ്. നിങ്ങള്‍ നന്നായി കളിക്കുമ്പോള്‍ പ്രശംസിക്കും, അല്ലാത്തപ്പോള്‍ വിമര്‍ശിക്കും. ഈ യാഥാര്‍ഥ്യത്തെ സമാധാനത്തോടേയും പക്വതയോടേയും അംഗീകരിക്കാന്‍ ധോനിയെ പോലെ കോഹ് ലിക്കും കഴിയണം, മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates