ടി20 ലോകകപ്പില്‍ കോഹ്‌ലിക്കൊപ്പം ഓപ്പണിങ്; പറയാറായിട്ടില്ലെന്ന് രോഹിത് ശര്‍മ

'ഒരു ബാറ്റ്‌സ്മാനെ ഞങ്ങള്‍ക്ക് അവിടെ പുറത്തിരുത്തേണ്ടി വന്നു. നിര്‍ഭാഗ്യം കൊണ്ട് അത് കെ എല്‍ രാഹുലായി'

രോഹിത് ശര്‍മ/ഫോട്ടോ:ബിസിസിഐ, ട്വിറ്റര്‍
Last Updated :20 January 2024, 8:42 am IST
Edited by :migrator

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വിരാട് കോഹ് ലി ഇന്നിങ്‌സ് ഓപ്പണറാവുമോ എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ഇനിയും സമയമുണ്ടെന്ന് രോഹിത് ശര്‍മ. ഇന്ന് കോഹ്‌ലി ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറിയത് ടീം തന്ത്രത്തിന്റെ ഭാഗമായാണ്. കാരണം ഒരു എക്‌സ്ട്രാ ബൗളറെ കളിപ്പിക്കാനായിരുന്നു തീരുമാനം, രോഹിത് പറഞ്ഞു. 

ഒരു ബാറ്റ്‌സ്മാനെ ഞങ്ങള്‍ക്ക് അവിടെ പുറത്തിരുത്തേണ്ടി വന്നു. നിര്‍ഭാഗ്യം കൊണ്ട് അത് കെ എല്‍ രാഹുലായി. രാഹുലിനെ മാറ്റാനുള്ള തീരുമാനമെടുക്കല്‍ പ്രയാസകരമായിരുന്നു. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ രാഹുല്‍ പ്രധാനപ്പെട്ട താരമാണ്. നിലവിലെ ഫോം നോക്കുമ്പോള്‍, മികച്ച 11നെ ഇറക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ അതിനര്‍ഥം കോഹ് ലിയെ ഇനി പരിഗണിക്കില്ലെന്നോ, മറ്റി നിര്‍ത്തുമെന്നോ അല്ല...രോഹിത് പറഞ്ഞു. 

ഇത് ഒരു മത്സരത്തിലെ മാത്രം കാര്യമാണ്. ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ കാര്യങ്ങളില്‍ മാറ്റം വന്നേക്കാം. ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പിലേക്ക് വരുമ്പോള്‍, കാര്യങ്ങള്‍ അങ്ങനെയാവുമെന്നോ, ഇങ്ങനെയാവുമെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഐപിഎല്ലിന് ഇടയില്‍ ഒരുപാട് സമയമുണ്ട്. മാത്രമല്ല, ലോകകപ്പിന് മുന്‍പ് വേറെ ടി20 പരമ്പരയും ഉണ്ടാവുമെന്ന് കേള്‍ക്കുന്നു. അതിനെല്ലാം ശേഷം മികച്ച ഇലവനെ കുറിച്ച് സംസാരിക്കാം, രോഹിത് പറഞ്ഞു. 

രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കിയാണ് പരമ്പര ജയത്തിന് പിന്നാലെ കോഹ് ലി പ്രതികരിച്ചത്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയ കോഹ് ലിയെ നീക്കത്തെ പിന്തുണച്ചാണ് ക്രിക്കറ്റ് ലോകത്ത് നിന്നും പ്രതികരണം ഉയര്‍ന്നത്. കോഹ് ലി ഓപ്പണിങ്ങില്‍ തുടരണം എന്ന് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now