ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കും ക്വാളിറ്റി ഉണ്ടെങ്കിലും അന്നത്തേ കളിക്കാരുടെ അത്രയും വരില്ലെന്ന് അദ്ദേഹം പറഞ്ഞു

Last Updated :20 January 2024, 8:32 am IST

News Now

ലാഹോര്‍: കോഹ് ലിക്ക് കീഴിലെ ഇന്ത്യയുടെ ബാറ്റിങ് നിരയേക്കാള്‍ മികച്ചത് സച്ചിന്റെ കാലത്തെ ബാറ്റ്‌സ്മാന്മാര്‍ എന്ന് പാക് മുന്‍ താരം മുഹമ്മദ് യൂസഫ്. ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കും ക്വാളിറ്റി ഉണ്ടെങ്കിലും അന്നത്തേ കളിക്കാരുടെ അത്രയും വരില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കോഹ് ലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍ എന്നിവര്‍ ക്വാളിറ്റി ബാറ്റ്‌സ്മാന്മാരാണ്. എന്നാല്‍ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരാണ് മുന്‍പില്‍ നില്‍ക്കുന്നത്. അന്നത്തെ പോലെ ബൗളിങ് ക്വാളിറ്റി ഇപ്പോഴില്ല. ക്രിക്കറ്റിന് ഒരുപാട് മാറ്റം വന്നതായും, കാര്യങ്ങള്‍ മാറിയതായും പാക് മുന്‍ താരം ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യന്‍ ടീമിന് മുന്‍പിലുള്ള അടുത്ത ടൂര്‍ണമെന്റ്. കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവാണ് ഇത്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് വരുന്ന പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates