
റണ്‍ഔട്ട് അപ്പീല്‍ പിന്‍വലിച്ച് ക്രുനാലും രോഹിത്തും, രാഹുലിന്റെ തംസ് അപ്പ്; കയ്യടിച്ച് ആരാധകര്‍(വീഡിയോ)
കെഎല്‍ രാഹുലിന് എതിരെ റണ്ഔട്ടിന് അപ്പീല്‍ ചെയ്തെങ്കിലും മുംബൈ അത് പിന്‍വലിക്കുകയായിരുന്നു
അബുദാബി: മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന് ഇടയിലെ ക്രുനാല്‍ പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കയ്യടിച്ച് ആരാധകര്‍. കെഎല്‍ രാഹുലിന് എതിരെ റണ്ഔട്ടിന് അപ്പീല്‍ ചെയ്തെങ്കിലും മുംബൈ അത് പിന്‍വലിക്കുകയായിരുന്നു.
പഞ്ചാബ് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലാണ് സംഭവം. ക്രിസ് ഗെയ്ലിന്റെ സ്ട്രെയ്റ്റ് ഷോട്ട് വന്നത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന കെ എല്‍ രാഹുലിന് നേരെ. രാഹുലിന്റെ ദേഹത്ത് തട്ടി പന്ത് നേരെ വന്നത് ക്രൂനാലിന്റെ നേരെ. രാഹുല്‍ ക്രീസിന് പുറത്താണെന്ന് വ്യക്തമായ ക്രുനാല്‍ സ്റ്റംപ് ഇളക്കി റണ്‍ഔട്ടിനായി അപ്പീല്‍ നല്കി.
â Simran (@CowCorner9) September 28, 2021
ഓണ്‍ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് അപ്പീല്‍ നല്കാന് മുതിര്‍ന്നെങ്കിലും അപ്പീല്‍ പിന്‍വലിക്കാന്‍ രോഹിത് നിര്‍ദേശിച്ചു. രോഹിത്തിന്റെ നീക്കത്തിന് തംസ് അപ്പ് പറഞ്ഞായിരുന്നു രാഹുലിന്റെ മറുപടി. തോല്‍വികളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന സമയവും ഇത്തരമൊരു മനസ് കാണിക്കാന്‍ മുംബൈ തയ്യാറായതിന് കയ്യടിക്കുകയാണ് ആരാധകര്‍.
കളിയില്‍ പഞ്ചാബിന് എതിരെ മുംബൈ ആറ് വിക്കറ്റിന്റെ ജയം പിടിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


