ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് വീഴ്ത്താന്‍ ഗ്രീനിന്റെ ശ്രമം; പൊളിച്ച് കൈയില്‍ കൊടുത്ത് ഭരത്; തുടരെ രണ്ട് സിക്‌സര്‍ (വീഡിയോ)

8 പന്തില്‍ 44 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് ഭരത് മടങ്ങിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്

എസ് ഭരതിന്റെ ബാറ്റിങ്/ പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

അഹമ്മദാബാദ്: പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ബാറ്റിങിന് എത്താതിരുന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതിന് ബാറ്റിങ് നിരയില്‍ സ്ഥാനക്കയറ്റം ലഭിച്ചു. താരം ആറാമനായി ക്രീസിലെത്തി. 

കിട്ടിയ അവസരം താരം ശരിക്കും മുതലെടുത്തു. 88 പന്തില്‍ 44 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് ഭരത് മടങ്ങിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 

അതിനിടെ ഓസീസ് താരം കാമറൂണ്‍ ഗ്രീനിനെതിരെ താരം തുടരെ നേടിയ രണ്ട് സിക്‌സുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭരതിനെ വെട്ടിലാക്കാന്‍ ഷോര്‍ട്ട് ബോള്‍ എറിയുകയായിരുന്നു കാമറൂണ്‍ ഗ്രീനിന്റെ തന്ത്രം. എന്നാല്‍ ഈ തന്ത്രം ഭരത് പൊളിച്ച് കൈയില്‍ കൊടുത്തു. 

തുടരെ രണ്ട് സിക്‌സുകളാണ് ഈ ഷോര്‍ട്ട് ബോളില്‍ ഭരത് പറത്തിയത്. ഗ്രീനിന്റെ വെട്ടിലാക്കാനുള്ള തന്ത്രത്തിന് കടന്നാക്രമണത്തിലൂടെ മറുപടി നല്‍കിയ ഭരതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now