
ലാബുഷെയ്നിന്റെ 'പെര്‍ഫെക്ട് ബാറ്റര്‍'; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍
ആഷസ് പരമ്പര നിലനിര്‍ത്തിയതിന് പിന്നാലെ സമ്മര്‍ദമില്ലാതെ സിഡ്നി ടെസ്റ്റിന് ഒരുങ്ങുകയാണ് ഓസ്ട്രേലിയയും ലാബുഷെയ്നും
സിഡ്നി: ആഷസ് പരമ്പര നിലനിര്‍ത്തിയതിന് പിന്നാലെ സമ്മര്‍ദമില്ലാതെ സിഡ്നി ടെസ്റ്റിന് ഒരുങ്ങുകയാണ് ഓസ്ട്രേലിയയും ലാബുഷെയ്നും. സിഡ്നി ടെസ്റ്റിലേക്ക് കടക്കും മുന്‍പുള്ള ഇടവേളയില്‍ പെര്‍ഫെക്ട് ബാറ്റ്സ്മാന്മാരെ തെരഞ്ഞെടുക്കുകയാണ് ലാബുഷെയ്ന്.
സച്ചിന് ടെണ്ടുല്‍ക്കറുടെ സ്ട്രെയ്റ്റ് ഡ്രൈവും റിക്കി പോണ്ടിങ്ങിന്റെ ട്രേഡ്മാര്‍ക്ക് പുള്‍ ഷോട്ടുമാണ് ലാബുഷെയ്ന് ഇവിടെ ആദ്യം തെരഞ്ഞെടുക്കുന്നത്. നമ്മള് കാണാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവ്. പോണ്ടിങ് പുള്‍ ഷോട്ട് കളിക്കുമ്പോഴുള്ള ഫുള്‍ ഫ്ളോ ഏവരും ഇഷ്ടപ്പെടുന്നു, ലാബുഷെയ്ന് പറഞ്ഞു.
കോഹ് ലിയുടെ കവര്‍ ഡ്രൈവ്
വിരാട് കോഹ് ലിയുടെ എനര്‍ജിയാണ് കോഹ് ലി പിന്നെ തെരഞ്ഞെടുക്കുന്നത്. കെവിന് പീറ്റേഴ്സണിന്റെ ആക്രമണോത്സുകത നിറഞ്ഞ മനോഭാവത്തിന് നേര്‍ക്കും ലാബുഷെയ്ന് വിരല്‍ ചൂണ്ടുന്നു.
We asked Marnus Labuschagne to build his perfect batter and he got so into it that he named TWO #DirectHit pic.twitter.com/rKZYlFxVlJ
â cricket.com.au (@cricketcomau) January 3, 2022
കോഹ് ലിയുടെ കവര്‍ ഡ്രൈവിനൊപ്പം ഞാന്‍ നില്ക്കും. പീറ്റേഴ്സണിന്റെ ലെഗ് സൈഡ് ഷോട്ട്. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ആക്രമണോത്സുകത. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള പീറ്റേഴ്സണിന്റെ വിധം ഞാന്‍ ഇഷ്ടപ്പെടുന്നു. കോഹ് ലിയുടേതിന് സമാനമാണ് എന്നും ലാബുഷെയ്ന് പറഞ്ഞു.
സ്റ്റീവ് സ്മിത്ത്, ജാക്ക് കാലിസ്, ആന്‍ഡ്ര്യൂ സൈമണ്ട്സ്, മാത്യു ഹെയ്ഡല്‍ എന്നിവരാണ് ലാബുഷെയ്നിന്റെ ലിസ്റ്റിലേക്ക് പിന്നെ വരുന്നത്. മികച്ച ഇടംകയ്യന്‍ ബാറ്റ്സ്മാരേയും ലാബുഷെയ്ന് തെരഞ്ഞെടുക്കുന്നു. ഹെയ്ഡന്റെ ഓഫ് ഡ്രൈവാണ് ഇവിടെ ലാബുഷെയ്ന് ആദ്യം തെരഞ്ഞെടുക്കുന്നത്. കുമാര്‍ സംഗക്കാരയുടെ കവര്‍ഡ്രൈവ്, ജസ്റ്റിന് ലാംഗറുടെ കട്ട് ഷോട്ട്, മൈക്ക് ഹസിയുടെ പുള്‍ ഷോട്ട് എന്നിവയും ലാബുഷെയ്ന്റെ ലിസ്റ്റില്‍ വരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


