ഉജ്ജ്വല ഇരട്ട സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചു; കെയ്ന്‍ വില്ല്യംസന്‍ കോഹ്‌ലിക്കൊപ്പം

Last Updated :20 January 2024, 8:34 am IST

News Now

ഓക്‌ലന്‍ഡ്: ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നേട്ടമുണ്ടാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇരട്ട ശതകം നേടിയതിന് പിന്നാലെയാണ് വില്ല്യംസന്‍ റാങ്കിങില്‍ നില മെച്ചപ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം വില്ല്യംസന്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. 

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 134 റണ്‍സിനുമായിരുന്നു കിവികളുടെ വിജയം. മത്സരത്തില്‍ 251 റണ്‍സെടുത്താണ് വില്ല്യംസന്‍ ടീമിന്റെ നെടുംതൂണായത്. കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് ന്യൂസിലന്‍ഡ് നായകന്‍ ഹാമില്‍ട്ടനില്‍ അടിച്ചെടുത്തത്. 

മികച്ച ബാറ്റിങിന് പിന്നാലെ 74 പോയിന്റുകളാണ് വില്ല്യംസന്‍ നേടിയത്. ഇതോടെ 812ല്‍ നിന്ന് പോയിന്റ് 886ല്‍ എത്തിയതോടെ താരം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും 886 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 911 പോയിന്റുകളുമായാണ് സ്മിത്ത് ഒന്നാമത് തുടരുന്നത്. ഏഴാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിനുള്ളിലെ മറ്റൊരു ഇന്ത്യന്‍ താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates