
ബൗണ്‍സര്‍ പതിച്ചത് തലയില്‍; അടിതെറ്റി നിലത്തുവീണു; കലിപ്പ് തീരാതെ ഹെല്‍മറ്റ് ചവിട്ടിത്തെറിപ്പിച്ച് ബാറ്റര്‍ പുറത്തേക്ക്- വിഡിയോ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ ടീമിന്റെ ബൗളർ ജെയ്ഡൻ സീൽസ് എറിഞ്ഞ പന്ത് അസാധാരമായ രീതിയിൽ കുത്തി പൊങ്ങുകയും ജെറമിയയുടെ ഹെൽമെറ്റിൽ പതിക്കുകയും ചെയ്തു.

കിങ്സ്റ്റൺ: വെസ്റ്റ് ഇൻഡീസ് ചാംപ്യൻഷിപ് ടൂർണമെന്റിലെ ലീവാർഡ് ഐലൻഡും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പിച്ചിന്റെ അസ്വാഭാവിക മാറ്റമാണ് മത്സരം ഉപേക്ഷിക്കാൻ കാരണം. മത്സരത്തിന്റെ തുടക്കം മുതൽ അസാധാരണമായ രീതിയിൽ പന്തുകൾ കുത്തി പൊങ്ങുകയും ബാറ്റർമാർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ എത്തിയപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു. ലീവാർഡ് ഐലൻഡിന്റെ ബാറ്ററായ ജെറമിയ ലൂയിസ് ക്രീസിൽ ബാറ്റ് ചെയ്യുമ്പോൾ ആണ് സംഭവങ്ങളുടെ തുടക്കം.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ ടീമിന്റെ ബൗളർ ജെയ്ഡൻ സീൽസ് എറിഞ്ഞ പന്ത് അസാധാരമായ രീതിയിൽ കുത്തി പൊങ്ങുകയും ജെറമിയയുടെ ഹെൽമെറ്റിൽ പതിക്കുകയും ചെയ്തു. ഏറ് കൊണ്ടതിന് പിന്നാലെ ജെറമിയ നിലത്ത് വീണു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റി.
WHAT TO READ NEXT

'ഇനി കളി മാറും'; വിജയവഴിയിൽ തിരിച്ചെത്താൻ രാജസ്ഥാൻ, എതിരാളികൾ ലഖ്നൗ
Jayden Seales has claimed the first seven wickets to fall in an innings for Trinidad & Tobago against Leeward Islands, but looks set to be denied the chance to take 10 with the game halted due to a dangerous pitch. The last ball before the suspension is not for the faint-hearted pic.twitter.com/o4G5ULiSAh
— Ben Gardner (@Ben_Wisden) April 21, 2026
സംഭവത്തിന് പിന്നാലെ അംപയർമാരും മാച്ച് റഫറിയുമായി കൂടിയാലോചിച്ച ശേഷം മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. പിച്ചിന്റെ അസ്വാഭാവിക മാറ്റം കാരണമാണ് മത്സരം ഉപേക്ഷിച്ചത് എന്നും കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാനം നൽകുന്നത് എന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ, മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ഇരു ടീമുകളും പോയിന്റുകൾ പങ്ക് വെക്കുകയും ചെയ്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Leeward Islands vs Trinidad and Tobago match abandoned due to dangerous pitch after player injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



