
'മൂന്ന് ഫോര്‍മാറ്റിലും കമിന്‍സ് ഓസ്ട്രേലിയയെ നയിക്കട്ടേ'; മാറ്റം ആവശ്യപ്പെട്ട് ക്ലര്‍ക്ക്
ഇന്ത്യക്കെതിരായ പരമ്പരയില്‍ കമിന്‍സിന്റെ മുന്പില് നിന്ന് നയിക്കുന്നതിലെ മികവ് പ്രകടമാണെന്നാണ് ക്ലര്‍ക്ക് പറയുന്നത്
സിഡ്നി: മൂന്ന് ഫോര്‍മാറ്റിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേസര്‍ പാറ്റ് കമിന്‍സിനെ പിന്തുണച്ച് മുന്‍ താരം മൈക്കല്‍ ക്ലര്‍ക്ക്. ഇന്ത്യക്കെതിരായ പരമ്പരയില്‍ കമിന്‍സിന്റെ മുന്പില് നിന്ന് നയിക്കുന്നതിലെ മികവ് പ്രകടമാണെന്നാണ് ക്ലര്‍ക്ക് പറയുന്നത്.
താന്‍ തയ്യാറാണെന്ന് നമുക്ക് കാണിച്ച് തരികയാണ് കമിന്‍സ് ചെയ്തത്. തന്റെ വ്യക്തിത്വം എന്തെന്ന് കമിന്‍സ് കാണിച്ചു തന്നു. നമ്മള് തോല്‍പ്പിക്കപ്പെട്ട പരമ്പരയിലെ താരമായാണ് കമിന്‍സ് മാറിയത്. ഓസ്ട്രേലിയക്ക് വേണ്ടി തല ഉയര്‍ത്തി നിന്ന താരമാണ് കമിന്‍സ് എന്നും ക്ലര്‍ക്ക് പറയുന്നു.
പെയ്നിന്റെ സമയം അവസാനിക്കുകയും, ഏതാനും യുവ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരികയും ചെയ്താല്‍ കമിന്‍സിനെ നായക സ്ഥാനത്തേക്ക് ഞാന്‍ പിന്തുണയ്ക്കുന്നു. കമിന്‍സ് നായകനായാല്‍ സ്മിത്ത്, വാര്‍ണര്‍, ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെ പോലെ മുതിര്‍ന്ന കളിക്കാരുടെ സഹായം കമിന്‍സിന് വേണ്ടി വരുമെന്നും ക്ലര്‍ക്ക് ചൂണ്ടിക്കാണിച്ചു.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബൗളറാണ് കമിന്‍സ്. 412 വിക്കറ്റുകള്‍ ഇതിനോടകം കമിന്‍സിന്റെ പേരിലുണ്ട്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായതോടെ പെയ്നിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പെയ്ന് നയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



