മെസിക്ക് കോവിഡ്; മൂന്ന് പിഎസ്ജി സഹ താരങ്ങളുടെ ഫലവും പോസിറ്റീവ്

മെസിക്ക് കോവിഡ്; മൂന്ന് പിഎസ്ജി സഹ താരങ്ങളുടെ ഫലവും പോസിറ്റീവ്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

പാരിസ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയടക്കം നാല് പിഎസ്ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാളെ രാത്രി നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ് പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി അടക്കമുള്ള താരങ്ങളുടെ ഫലം പോസിറ്റീവായത്. നിലവില്‍ മെസി അടക്കമുള്ള താരങ്ങള്‍ ഐസൊലേഷനിലാണ്. 

മെസിയെക്കൂടാതെ ലെഫ്റ്റ് ബാക്ക് യുവാന്‍ ബെര്‍നാഡ്, ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോ, 19കാരനായ മധ്യനിര താരം നതാന്‍ ബിറ്റുമസല എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. നാല് താരങ്ങള്‍ക്കൊപ്പം പിഎസ്ജിയിലെ ഒരു സ്റ്റാഫ് അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലബ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

മൂന്നാം ഡിവിഷന്‍ ക്ലബായ വന്നേസുമായാണ് നാളെ പിഎസ്ജിയുടെ ഫ്രഞ്ച് കപ്പ് പോരാട്ടം. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയുടെ ഏഴ് താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പിഎസ്ജി താരങ്ങള്‍ക്കും രോഗം കണ്ടെത്തിയത്.
 

News Now