മെസി വിരമിക്കുന്നു? ഇന്റര്‍ മയാമി അവസാന ക്ലബെന്ന് ഇതിഹാസം

അമേരിക്കന്‍ ക്ലബുമായി 2025വരെ കരാര്‍

Messi confirms he will retire
മെസി പരിശീലനത്തില്‍ട്വിറ്റര്‍
Edited by :renjith.k
Last Updated :13 ജൂൺ 2024, 12:33 pm IST

ബ്യൂണസ് അയേഴ്‌സ്: സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി. നിലവില്‍ കോപ്പ അമേരിക്ക പോരാട്ടത്തിനുള്ള അര്‍ജന്റീന ക്യാമ്പിലാണ് മെസി. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമാണ് മെസി.

ഇന്റര്‍ മയാമി തന്റെ അവസാനത്തെ ക്ലബാണെന്നു താരം വ്യക്തമാക്കി. ഇതോടെയാണ് വിരമിക്കല്‍ സൂചനകളെന്ന അഭ്യൂഹങ്ങളിലേക്ക് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഫുട്‌ബോളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ജീവിതകാലം മുഴുവന്‍ കളിക്കണമെന്നാണ് ആഗ്രഹം. പരിശീലനവും മത്സരവും എല്ലാം ഇപ്പോഴും ആസ്വദിക്കുന്നു. എല്ലാം അവസാനിപ്പിക്കേണ്ടി വരുമെന്ന ചിന്ത ഇപ്പോള്‍ എന്നെ അലട്ടുന്നുണ്ട്. ഇന്റര്‍ മയാമി ഒരുപക്ഷേ എന്റെ അവസാന ക്ലബായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- മെസി വ്യക്തമാക്കി.

ഇന്റര്‍ മയാമിയുമായുള്ള മെസിയുടെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് കൂടിയുണ്ട്. അടുത്ത വര്‍ഷത്തോടെ താരം കളിക്കാരനെന്ന തന്റെ കരിയറിനു വിരാമമിട്ടേക്കും. ലോകകപ്പടക്കം ഫുട്‌ബോളിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കിയതും താരത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now