
ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം,ആശങ്ക
പകരക്കാരൻ എത്തിയതോടെ ഗ്രൗണ്ട് വിട്ട മെസി ഉടൻ തന്നെ നേരേ ലോക്കർ റൂമിലേക്ക് നടന്നു. ഇതോടെയാണ് താരത്തിന്‍റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയർന്നത്

മയാമി: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം മാത്രം ബാക്കി നിൽക്കെ സൂപ്പര്‍ താരം ലയണൽ മെസിക്ക് പരിക്ക്. മേജർ സോക്കർ ലീഗിൽ ഇന്‍റർ മയാമിയുടെ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 73-ാം മിനിറ്റിൽ മെസി തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. പകരക്കാരൻ എത്തിയതോടെ ഗ്രൗണ്ട് വിട്ട മെസി ഉടൻ തന്നെ നേരേ ലോക്കർ റൂമിലേക്ക് നടന്നു. ഇതോടെയാണ് താരത്തിന്‍റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയർന്നത്.
WHAT TO READ NEXT

'അർച്ചറല്ല, ആരാച്ചാർ'; രാജസ്ഥാൻ പ്ലേ ഓഫിൽ, നാണംകെട്ട് മുംബൈ
മെസിയുടെ ഇടത് കാലിന്റെ പിൻഭാഗത്ത് പരിക്കേറ്റതായാണ് സൂചന. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. 'മെസിയുടെ പരിക്കിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. മത്സരത്തിനിടെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിൽ വെച്ചുള്ള അപകടസാധ്യത ഒഴിവാക്കാനാണ് താരത്തെ മാറ്റിയത്” എന്ന് ഇന്റർ മയാമി പരിശീലകൻ പറഞ്ഞു.
ലോകകപ്പിനുള്ള അർജന്റീനയുടെ ദേശീയ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. താരത്തിന് വലിയ പരിക്ക് ഇല്ലെങ്കിൽ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയുടെ നായകൻ കൂടിയാണ് മെസി. അള്‍ജീരിയ, ഓസ്‌ട്രിയ, ജോർദാൻ ടീമുകൾ ആണ് ഗ്രൂപ്പിൽ അർജന്‍റീനയുടെ എതിരാളികൾ.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Lionel Messi Suffers Injury Scare Ahead of World Cup.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



