'ആര്‍സിബിയോട് കൂറുള്ളവനെങ്കില് പങ്കാളിയുടെ വിശ്വസ്തനാവും'; യുവതിയുടെ വിവാഹാഭ്യര്‍ഥന വൈറല്‍
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം
പുനെ: ഗ്രൗണ്ടില്‍ മത്സരം പൊടിപൊടിക്കുമ്പോള്‍ ഗ്യാലറികളില്‍ വിവാഹാഭ്യര്‍ഥനകള്‍ നടത്തുന്ന കാഴ്ച കായിക ലോകം ഏറെ കണ്ടതാണ്. എന്നാല്‍ പുരുഷന്മാരാണ് പലപ്പോഴും ഗ്യാലറികളില്‍ വിവാഹാഭ്യര്‍ഥനയുമായി എത്തുന്നത് എങ്കില്‍ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. യുവതിയാണ് വിവാഹാഭ്യര്‍ഥന നടത്തി വൈറലായത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. ബാംഗ്ലൂര്‍ ആരാധകരാണ് ഇരുവരും. റിങ് യുവാവിന് നേരെ നീട്ടിയുള്ള യുവതിയുടെ വിവാഹാഭ്യര്‍ഥന ക്യാമറയും ഒപ്പിയെടുത്തു. ഇത് ചൂണ്ടി വസീം ജാഫറിന്റെ ട്വീറ്റും ആരാധകര്‍ക്കിടയില്‍ വൈറലാവുന്നു.
കിരീടം ഇല്ലെങ്കിലും ഇത്രയും വര്‍ഷം ബാംഗ്ലൂര്‍ ആരാധകനായി നിന്നത് ചൂണ്ടിയാണ് ജാഫറിന്റെ ട്വീറ്റ്. ആര്‍സിബി ആരാധകനെ പ്രൊപ്പോസ് ചെയ്യുന്ന സ്മാര്‍ട്ട് ഗേള്‍. ആര്‍സിബിയില്‍ വിശ്വാസം വെച്ച് നില്ക്കാമെങ്കില് തന്റെ ഉറപ്പായും അവന് തന്റെ പങ്കാളിയുടേയും വിശ്വസ്തനാവും, ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
Smart girl proposing an RCB fan. If he can stay loyal to RCB, he can definitely stay loyal to his partner Well done and a good day to propose #RCBvCSK #IPL2022 pic.twitter.com/e4p4uTUaji
â Wasim Jaffer (@WasimJaffer14) May 4, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


