ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍  ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ  ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

മത്സരത്തില്‍ ജയിച്ച ലഖ്‌നൗ ടീമിന്റെ സന്തോഷപ്രകടനം,IMAGE CREDIT: Indian Premier League
Last Updated :20 January 2024, 9:01 am IST

News Now

മുംബൈ: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍  ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ  ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. അവസാനനിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആറു റണ്‍സിനാണ് ലഖ്‌നൗ വിജയിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിന് ആറു റണ്‍സ് അകലെ വച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്റെ പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്തെത്തി.

30 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേല്‍ 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലഖ്‌നൗവിന് വേണ്ടി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ദീപക് ഹൂഡയും അര്‍ധശതകം നേടി. 51 പന്തില്‍ അഞ്ചു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് കെ എല്‍ രാഹുലിന്റെ ഇന്നിംഗ്‌സ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates