
ബൈസിക്കിൾ കിക്കിലൂടെ ഗോൾ വല കുലുക്കി ലൂയിസ് ഡയസ്, ബ്രസീലിനെ ഞെട്ടിച്ചത് 10ാം മിനിറ്റിൽ
കൊളംബിയക്കെതിരെ ഒരു ഗോൾ വഴങ്ങി 10ാം മിനിറ്റിൽ തന്നെ ബ്രസീൽ സമ്മർദത്തിലേക്ക് വീണിരുന്നു

കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരെ 2-1ന് ജയം പിടിച്ച് ബ്രസീൽ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ആഘോഷമാക്കി. എന്നാൽ കൊളംബിയക്കെതിരെ ഒരു ഗോൾ വഴങ്ങി 10ാം മിനിറ്റിൽ തന്നെ ബ്രസീൽ സമ്മർദത്തിലേക്ക് വീണിരുന്നു. അവിടെ ബ്രസീലിന് വലിയ പ്രഹരമേൽപ്പിച്ചത് കൊളംബിയയുടെ ലൂയിസ് ഡയസ്.
കോപ്പ അമേരിക്കയിൽ ഈ വർഷം ഇത് ആദ്യമായിട്ടായിരുന്നു 10 മിനിറ്റിനുള്ളിൽ ബ്രസീൽ ഗോൾ വഴങ്ങുന്നത്. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ഇവിടെ ലൂയിസ് ഡയസിന്റെ തകർപ്പൻ ഗോൾ. കൊളംബിയൻ താരം വിൽമർ ബാരിയോസിനെ ലക്ഷ്യമിട്ടാണ് ജുവാൻ കുഡാഡ്രോയുടെ ക്രോസ് ബോക്സിനുള്ളിലേക്ക് വന്നത്. എന്നാൽ പന്തെത്തിയത് ലൂയിസ് ഡയസിന് മുൻപിൽ.
#CopaAmérica
â Copa América (@CopaAmerica) June 24, 2021
¡Para verlo una y mil veces! Tremendo golazo de Luis DÃaz para @FCFSeleccionCol. El mejor de la CONMEBOL #CopaAmérica?
Brasil Colombia #VibraElContinente #VibraOContinente pic.twitter.com/kZw6DUfadi
ലൂയുിസ് ഡയസിന്റെ ഓവർഹെഡ് കിക്കിന് മുൻപിൽ ഗോൾകീപ്പറും ബ്രസീൽ കാണികളും നിശബ്ദരായി. മികച്ച ഫോമിൽ കളിക്കുന്ന ലൂയിസ് ഡയസ് ഇതുവരെ രണ്ട് ഗോളുകൾ ഈ മാസം നേടി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിന് എതിരെയായിരുന്നു ഈ മാസം ആദ്യം ലൂയിസ് ഗോൾ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



