മരണ സമയത്ത് മറഡോണ മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വഭാവികത ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

മറഡോണ/ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST

ബ്യൂണസ് ഐറിസ്: മരണ സമയത്ത് മറഡോണ മദ്യം, മയക്കു മരുന്ന് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വഭാവികത ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിഹാസ താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ചികിത്സാ പിഴവ് കാരണമായിട്ടുണ്ടെന്ന നിലയില്‍ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതോടെയാണ് ചികിത്സാ പിഴവ് ഉണ്ടായോ എന്ന് അറിയാന്‍ വിശദമായ അന്വേഷണത്തിന് അര്‍ജന്റീനിയന്‍ ഭരണകൂടം ഉത്തരവിട്ടത്. 

ഇതോടെ വീണ്ടും വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. മറഡോണയുടെ മരണ ദിവസം നടന്ന ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്. നവംബര്‍ 25നാണ് ലോകത്തെ കണ്ണീരിലാഴ്ത്തി ഫുട്‌ബോള്‍ ഇതിഹാസം മറഞ്ഞത്. 

60ാം ജന്മദിനം ആഘോഷിച്ച് ഒരു മാസം പിന്നിടുന്നതിന് മുന്‍പായിരുന്നു മരണം. ജന്മദിനാഘോഷത്തിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വിശ്രമിക്കുന്നതിന് ഇടയിലാണ് മരണം തേടിയെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now