'തീപ്പൊരി മാര്‍ക്രം'- നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്

126 പന്തുകള്‍ നേരിട്ട് 175 റണ്‍സ് വാരിയാണ് മാര്‍ക്രം കളം നിറഞ്ഞത്. താരത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോ

സെഞ്ച്വറി നേടിയ മാർക്രം/ എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

ജൊഹന്നാസ്ബര്‍ഗ്: എയ്ഡന്‍ മാര്‍ക്രത്തിന്റെ തീപ്പൊരി ഇന്നിങ്‌സിന്റെ ബലത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ഏകദിന പരമ്പരയും ഒപ്പം ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് നേടി. ആദ്യ മത്സരം ഫലമില്ലാതെ പിരിഞ്ഞിരുന്നു. 

126 പന്തുകള്‍ നേരിട്ട് 175 റണ്‍സ് വാരിയാണ് മാര്‍ക്രം കളം നിറഞ്ഞത്. താരത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. 61 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്ത് ഡേവിഡ് മില്ലര്‍ മാര്‍ക്രത്തിന് മികച്ച പിന്തുണ നല്‍കിയതോടെയാണ് സ്‌കോര്‍ അതിവേഗം കുതിച്ചത്. 

മാര്‍ക്രത്തിന്റെ കന്നി ഏകദിന സെഞ്ച്വറി കൂടിയാണിത്. 17 ഫോറുകളും ഏഴ് സിക്‌സുമാണ് മാര്‍ക്രം അടിച്ചത്. മില്ലര്‍ ആറ് ഫോറും നാല് സിക്‌സും പറത്തി. 

മറുപടി പറയാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 224 റണ്‍സില്‍ അവസാനിച്ചു. 146 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. 

61 റണ്‍സെടുത്ത മുസ അഹമദാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മാക്‌സ് ഓ ഡ്വോഡ് 47 റണ്‍സും ക്യാപ്റ്റന്‍ സ്‌കോട്ട് അഡ്വാര്‍ഡ്‌സ് 42 റണ്‍സും കണ്ടെത്തി. 

ദക്ഷിണാഫ്രിക്കക്കായി സിസന്‍ഡ മഗല അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്രം ബൗളിങിലും തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now