
ആഭ്യന്തര കലാപം: ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍
മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്.

ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തരകലാപത്തില്‍ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മൊര്‍ത്താസ 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്.
പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20യിലുമായി 390 അന്താരാഷ്ട്ര വിക്കറ്റുകളും 2,955 റണ്‍സും താരം നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍താസ 2018 ല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗില്‍ ചേരുകയും നരെയില്‍-2 മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
ആഭ്യന്തരകലാപം രൂക്ഷമായതോടെ രാജ്യം വിട്ട ഷേഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്കും പ്രക്ഷോഭകാരികള്‍ ഇരച്ചുകയറിയിരുന്നു. വസതിയിലെ ടിവി, ഫര്‍ണിച്ചര്‍, ഉള്‍പ്പെടെ പല സാധനങ്ങളും, വസ്ത്രങ്ങളും പ്രതിഷേധക്കാര്‍ അപഹരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


അസാമാന്യ ധൈര്യത്തിന് പ്രശംസ; സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്തെ

