
പരിക്കേറ്റ് പതിരനയും മധുഷങ്കയും പുറത്ത്, കഷ്ടകാലം തീരാതെ ലങ്ക
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പര സമ്പൂര്‍ണമായി അടിയറവ് വച്ചതിന്റെ ക്ഷീണത്തിലാണ് ആതിഥേയരായ ശ്രീലങ്ക. നാളെ ഏകദിന പോരാട്ടം തുടങ്ങാനിരിക്കെ അവരുടെ തിരിച്ചടികള്‍ അവസാനിക്കുന്നില്ല. ടീമിലെ രണ്ട് നിര്‍ണായക പേസര്‍മാരായ മതീഷ പതിരന, ദില്ഷന് മധുഷങ്ക എന്നിവര്‍ പരിക്കേറ്റ് പുറത്ത്. ഇരുവരും ഏകദിന പരമ്പര കളിക്കില്ല.
വലതു തോളിനേറ്റ പരിക്കാണ് പതിരനയുടെ പുറത്താകലിനു പിന്നില്‍. ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ക്യാച്ചിനായി ഡൈവ് ചെയ്തപ്പോഴാണ് താരത്തിനു പരിക്കേറ്റത്. മൂന്നാം ടി20യില്‍ താരം പന്തെറിഞ്ഞിട്ടുമില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടയ്ക്കേറ്റ പരിക്കാണ് മധുഷങ്കയ്ക്ക് വിനയായത്. പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.
ഇഷാന് മലിംഗ, മുഹമ്മദ് ഷിറാസ് എന്നിവരെ പകരക്കാരായി ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കുശാലന്‍ ജനിത്, ജെഫ്രി വന്‍ഡര്‍സെ, പ്രമോദ് മദുഷന്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായും ഏകദിന ടീമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്




