
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

മാഡ്രിഡ്: തങ്ങളുടെ മുന് സൂപ്പര് താരം ലയണല് മെസിക്കെതിരെ ബാഴ്സാ ആരാധകര്. അര്ജന്റൈന് ടീമിലെ തന്റെ സഹതാരം ലൗതാരോ മാര്ട്ടിനസിന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ് മെസി ലൈക്ക് ചെയ്തതാണ് ബാഴ്സ ആരാധകരെ പ്രകോപിപ്പിച്ചത്.
ഇന്റര് മിലാന് എതിരായ ബാഴ്സയുടെ ചാമ്പ്യന്സ് ലീഗ് മത്സരം സമനിലയില് പിരിഞ്ഞതിന് പിന്നാലെയാണ് സംഭവം. 90ാം മിനിറ്റ് വരെ 2-3ന് ബാഴ്സയെ പിന്നില് നിര്ത്തി ജയം ഇന്റര് മിലാന് മുന്പില് കണ്ടെങ്കിലും ഇഞ്ചുറി ടൈമിലെ ലെവന്ഡോസ്കിയുടെ ഗോള് ബാഴ്സയെ 3-3ന്റെ സമനില പിടിക്കാന് തുണച്ചു.
മെസിയെ ഇനി ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരാന് ശ്രമിക്കരുത്
40ാം മിനിറ്റില് ഡെംബെലെയുടെ ഗോളോടെ ബാഴ്സയാണ് ലീഡ് എടുത്തത്. എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ബരെല്ലയും 63ാം മിനിറ്റില് മാര്ട്ടിനസും വല കുലുക്കിയതോടെ ഇന്റര് ആധിപത്യം നേടി. 82ാം മിനിറ്റില് ലെവന്ഡോസ്കിയിലൂടെ ബാഴ്സ സമനില പിടിച്ചു. പക്ഷേ 89ാം മിനിറ്റില് റോബിന് ഗോസെനും ഇന്ററിനായി വല കുലുക്കി.
ബാഴ്സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാര്ട്ടിനസ് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്. ഇത് മെസി ലൈക്ക് ചെയ്തതോടെയാണ് മെസി ചതിയനാണ് എന്നുള്പ്പെടെയുള്ള കമന്റുകള് ബാഴ്സ ആരാധകരില് നിന്ന് വന്നത്. ബാഴ്സയുടെ ഇന്നത്തെ അവസ്ഥയില് മെസിക്ക് ഒരു വിഷമവും ഇല്ല എന്നുള്പ്പെടെയാണ് ആരാധകരുടെ വാക്കുകള്. മെസിയെ ഇനി ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരാന് ശ്രമിക്കരുത് എന്നും പ്രതികരണങ്ങള് ഉയരുന്നു.
Lionel Messi likes Lautaro's Instagram post. pic.twitter.com/RgQNJwn1pJ
â Barça Universal (@BarcaUniversal) October 12, 2022
Messi has not liked a Lautaro Martinez post in months and the this was the first one he liked out of all the post nice Barcelona legend he is pic.twitter.com/9gYbE32DbH
â Sr(@luIIum) October 13, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


