
News Now
പാരിസ്: ചാമ്പ്യന്സ് ലീഗ് പ്രീക്വാര്ട്ടറില് പുറത്തായതിന് പിന്നാലെ സൂപ്പര് താരങ്ങളായ നെയ്മര്, മെസി എന്നിവരെ കൂവലോടെ നേരിട്ട് പിഎസ്ജി ആരാധകര്. ഞായറാഴ്ച നടന്ന പിഎസ്ജിയുടെ ലീഗ് വണ് മത്സരത്തിലാണ് ആരാധകര് ഇവര്ക്കെതിരെ തിരിഞ്ഞത്. ചാമ്പ്യന്സ് ലീഗ് തോല്വിക്ക് പിന്നാലെ മെസി ബാഴ്സയിലേക്ക് തിരികെ പോകാന് ആഗ്രഹിക്കുന്നതായുള്ള റിപ്പോര്ട്ടുകളും പുറത്തു വന്നു.
ബോര്ഡ്യൂക്സിന് എതിരായ കളി പിഎസ്ജി എതിരില്ലാത്ത 3 ഗോളിന് ജയിച്ചിരുന്നു. എന്നാല് ഗോള് സെലിബ്രേറ്റ് ചെയ്യുന്ന നെയ്മര്ക്കെതിരെ പോലും പിഎസ്ജി ആരാധകര് തിരിഞ്ഞു. എംബാപ്പെയെ മാത്രമാണ് പിഎസ്ജി ആരാധകര് വെറുതെ വിട്ടത്. കളിയില് ഗോള് വല കുലുക്കിയില്ലെങ്കിലും പിഎസ്ജി സ്കോര് ചെയ്ത 3 ഗോളിന് പിന്നിലും മെസിയുടെ സാന്നിധ്യമുണ്ടായി. എന്നാല് അതൊന്നും കൂട്ടാക്കാതെയായിരുന്നു പിഎസ്ജി ആരാധകരുടെ കൂവല്.മെസി ഫ്രോഡ്, നെയ്മര് വെറുക്കപ്പെട്ടവന് എന്നെല്ലാമുള്ള കമന്റുകളാണ് പിഎസ്ജി ആരാധകരില് നിന്നും വന്നത്.
എര്ലിങ് ഹാലന്ഡിന്റെ ട്രാന്സ്ഫറില് നിന്ന് ബാഴ്സയുടെ പിന്നോട്ട് പോക്ക്
മെസിയുടെ പിതാവ് തിരിച്ചു വരവ് സംബന്ധിച്ച് ബാഴ്സയുമായി സംസാരിച്ചതായുള്ള റിപ്പോര്ട്ടുകളും ഇതിനിടയില് പുറത്തു വന്നു. എര്ലിങ് ഹാലന്ഡിന്റെ ട്രാന്സ്ഫറില് നിന്ന് ബാഴ്സ പിന്നോട്ട് പോയത് മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധമുണ്ടെന്നും വിലയിരുത്തലുകള് ഉയരുന്നു.
അടുത്ത വര്ഷം വരെ മെസിയുമായി പിഎസ്ജിക്ക് കരാറുണ്ട്. ഇതുവരെ ഏഴ് ഗോളുകള് മാത്രമാണ് പിഎസ്ജി കുപ്പായത്തില് മെസിക്ക് നേടാനായത്. ബാഴ്സയിലേക്ക് മെസി തിരികെ വരാന് ആഗ്രഹിക്കുന്ന റിപ്പോര്ട്ടുകള് താരത്തിന്റെ ടീം സ്ഥിരീകരിച്ചിട്ടില്ല.
no club will ever love a player like barca loves messi pic.twitter.com/soi2rP4W7s
â Shahzaib (@shahzaibaIi) March 13, 2022
This is how we treated Messi pic.twitter.com/jnIc7EkPbV
â Barça Worldwide (@BarcaWorldwide) March 14, 2022
Barca fans chant Messiâs name when he has a bad game meanwhile psg fans are booing their ass off every time messi gets a touch
â Azin (@azin_FCB) March 13, 2022
And some had the audacity to say psg fans treated him better⦠pic.twitter.com/5kqORtxQ77
Only Barca fans knows how to treat the Real GOAT #Messi #FCBarcelona #leomessi pic.twitter.com/wTBejdD8eG
â Vedant Thakur (@thakur_vedant28) March 13, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






