മെസിയുടെ പ്രതിമയൊരുക്കി ആദരം; പെലെയ്ക്കും മറഡോണയ്ക്കും അരികെ കപ്പ് ഉയര്‍ത്തി മിശിഹ; വീഡിയോ

ലോകകിരീടം നേടിയതിന് പിന്നാലെ ഞങ്ങള്‍ വളരെ സവിശേഷവും മനോഹരവുമായി നിമിഷത്തിലൂടെയാണ് ജീവിക്കുന്നത്.

മെസിയുടെ പ്രതിയമ്ക്ക് സമീപം മെസി/ ട്വിറ്റര്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

അസുന്‍സിയോണ്‍: ലോകകപ്പ് വിജയം നേടിയ അര്‍ജന്റീനന്‍ നായകന്‍ മെസിയ്ക്ക് അദരവുമായി ലാറ്റിന്‍ അമേരിക്കന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ആസ്ഥാനത്തെ മു്യൂസിയത്തില്‍ പെലെയ്ക്കും മറഡോണയ്ക്കും അരികിലായി മെസിയുടെ പ്രതിമ സ്ഥാപിച്ചു. 

മെസിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ പ്രതിമ അനാച്ഛാദനം. ലോകകപ്പിനെ കൂടാതെ കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ കപ്പും മെസി അര്‍ജന്റീനയ്ക്ക് നേടി കൊടുത്തിരുന്നു. കൂടാതെ ഫൈനലിസിമ കപ്പില്‍ ഇറ്റലിയെ തോല്‍പ്പിക്കാനും മെസിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ചടങ്ങില്‍ ലോകകിരീടം നേടിയ ടീമംഗങ്ങളെയും കോച്ചിനെയും ചടങ്ങില്‍ ആദരിച്ചു.

ലോകകപ്പ് കീരിടവും പിടിച്ചുനില്‍ക്കുന്ന മെസിയുടെ പ്രതിയമാണ് സ്ഥാപിച്ചത്. ലോകകിരീടം നേടിയതിന് പിന്നാലെ ഞങ്ങള്‍ വളരെ സവിശേഷവും മനോഹരവുമായി നിമിഷത്തിലൂടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് വളരെയധികം സ്‌നേഹം ലഭിക്കുന്നുവെന്നും മെസി ചടങ്ങില്‍ പറഞ്ഞു. ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീം വീണ്ടും ലോകകപ്പ് നേടാനുള്ള സമയമായിരുന്നു ഇതെന്നും മെസി പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്യൂനസ് അയേഴ്‌സില്‍ നടന്ന പനാമക്കെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടുഗോളിന് വിജയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now