മെസി കൊടുങ്കാറ്റ്; ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ഇന്റര്‍മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം മൂന്നായി.

ന്യൂയോര്‍ക്ക്: മെസിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മയാമിയുടെ വിജയം. മത്സരത്തില്‍ മെസി നേടിയ ഇരട്ടഗോളുകളാണ് മയാമിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ ഇന്റര്‍മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ ക്ലബിനായി മെസി ഗോള്‍ നേടി.റോബര്‍ട്ട് ട്രെയ്ലര് നല്കിയ പന്ത് നെഞ്ചിലെടുത്ത് മെസി അതിമനോഹരമായി വലയിലെത്തിച്ചു. ഗോള്‍ ലഭിച്ചതിന് പിന്നാലെ ഉണര്‍ന്നുകളിച്ച ഒര്‍ലാന്‍ഡോ പതിനൊന്ന് മിനിറ്റിന് ശേഷം സമനില പിടിച്ചു.
Lionel Messi can't stop scoring for Inter Miami #Messi brings down Robert Taylor's pass with his chest before volleying home the goal from six yards out.
â The Athletic (@TheAthletic) August 3, 2023
@InterMiamiCF pic.twitter.com/0OJZCM0lIL
മാര്‍ട്ടിനെസിന്റെ വകയായിരുന്നു മയാമിയുടെ രണ്ടാമത്തെ ഗോള്‍. 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാര്‍ട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചു. 72ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി ഒര്‍ലാന്‍ഡോയും മൗറീഷ്യസ് പെരേരയുമായി കൂട്ടിയിടിച്ച് പരിക്കേറ്റു. മത്സരത്തിനിടെ ഒര്‍ലാന്‍ഡോ താരത്തെ ഫൗള്‍ ചെയ്തതിന് മെസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ബാഴ്സയ്ക്കായി മെസിക്കൊപ്പം കളിച്ചിരുന്ന ജോര്‍ജി ആല്‍ബയും ഇന്റര്‍മയാമിക്കായി അരങ്ങേറ്റം കുറിച്ചു. മഴയെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

